സാമ്പത്തികസര്‍വേ; സബ്‌സിഡികള്‍ പരിഷ്‌കരിക്കണം, ധനനയം തിരുത്തണം

rupee symbol

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വെല്ലുവിളികള്‍ മുന്നിലുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടി. ധനനയത്തിലെ തിരുത്തല്‍, സബ്‌സിഡികളില്‍ പരിഷ്‌കാരം, നികുതി-ജി.ഡി.പി. അനുപാതവര്‍ധന തുടങ്ങിയ ശക്തമായ നടപടികളാണ് ഈ സ്ഥിതി നേരിടാന്‍ സര്‍വേ നിര്‍ദേശിച്ചിട്ടുള്ളത്. ഇവ ഉള്‍ക്കൊണ്ടായിരിക്കും നരേന്ദ്രമോദി സര്‍ക്കാര്‍ വ്യാഴാഴ്ച കന്നിബജറ്റ് അവതരിപ്പിക്കുക.

മുതിര്‍ന്ന സാമ്പത്തികോപദേശക ഇള പട്‌നായിക് തയ്യാറാക്കിയ സാമ്പത്തികസര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ :

* കാലവര്‍ഷം കുറഞ്ഞത് വരുംവര്‍ഷം വെല്ലുവിളിയാകും. നല്ല കാലവര്‍ഷം 2013-14-ല്‍ കാര്‍ഷികമേഖലയില്‍ 4.4 ശതമാനം വളര്‍ച്ചയുണ്ടാക്കിയിരുന്നു.
* കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ, സര്‍വീസ് മേഖലകള്‍ മന്ദഗതിയായി.
* സ്വകാര്യനിക്ഷേപത്തിന്റെ അഭാവം കാരണം ഖനന, ഉത്പാദനമേഖലകള്‍ തളര്‍ന്നു. അടിസ്ഥാനസൗകര്യവികസനം, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി അനുമതി തുടങ്ങിയവയിലെ മാന്ദ്യവും ഇതിന് കാരണമായി.
* വാണിജ്യമിച്ചം 2013-14 ല്‍ മെച്ചപ്പെട്ടു. മുന്‍വര്‍ഷം ജി.ഡി.പിയുടെ 4.7 ശതമാനമായിരുന്ന കറന്റ് അക്കൗണ്ട് കമ്മി, 2013-14-ല്‍ 1.7 ശതമാനമായി കുറയാന്‍ ഇതു സഹായിച്ചു. കയറ്റുമതി 4.1 ശതമാനമായി വര്‍ധിച്ചു. ഇറക്കുമതി 0.3യില്‍ നിന്ന് -8.3 ആയി കുറഞ്ഞു. പെട്രോളിതരവസ്തുക്കളുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമതി നിയന്ത്രണമാണ് കാരണം.
*ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, ട്രാന്‍സ്‌പോര്‍ട്ട്, സംഭരണം, ആശയവിനിമയം- ഈ മേഖലകളില്‍ 3 ശതമാനം തളര്‍ച്ച.
*ഫൈനാന്‍സിങ്, വസ്തുക്രയവിക്രയം, ബിസിനസ് സര്‍വീസുകള്‍- 12.9 ശതമാനം വളര്‍ച്ച.
*സബ്‌സിഡി കുത്തനെ ഉയര്‍ന്നു; 2007-08-ല്‍ ജി.ഡി.പിയുടെ 1.42 ശതമാനമായിരുന്നത് 2012-13-ല്‍ 2.56-ഉം 2013-14-ല്‍ 2.26-ഉം ആയി.
നിര്‍ദേശങ്ങള്‍
*നിക്ഷേപകാലാവസ്ഥ മെച്ചപ്പെടുത്തണം, നാണ്യപ്പെരുപ്പം കുറയ്ക്കുകയും സ്ഥിരപ്പെടുത്തുകയും വേണം
*ധനനയത്തില്‍ നിശിതമായ തിരുത്ത് വേണം, മെച്ചപ്പെട്ട അക്കൗണ്ടിങ് സംവിധാനവും സുതാര്യതയും വേണം.
*ലളിതവും സ്ഥിരവുമായ ജി.എസ്.ടി, പ്രത്യക്ഷനികുതിയില്‍ ഒഴിവാക്കലുകള്‍ കുറയ്ക്കല്‍ തുടങ്ങിയവയോടെ നികുതി ഭരണവ്യവസ്ഥയില്‍ മാറ്റം വേണം
*സബ്‌സിഡിവ്യവസ്ഥയില്‍ മാറ്റം. വിലയിലെ സബ്‌സിഡിക്കു പകരം വരുമാനത്തിന് സഹായം ; പൊതുമുതലിന് സര്‍ക്കാര്‍ ചെലവ് കുറയ്ക്കണം
*ഭക്ഷ്യവസ്തുക്കള്‍ക്ക് മത്സരക്ഷമമായ ദേശീയകമ്പോളം. കര്‍ഷകര്‍ക്ക് വാങ്ങാനും വില്‍ക്കാനും സംഭരിക്കാനും നിലവിലുള്ള നിയന്ത്രണം എടുത്തുകളയണം
*ഭക്ഷ്യ-വളസബ്‌സിഡികള്‍ യുക്തിസഹമാക്കണം.
*തൊഴിലുറപ്പുപദ്ധതി, ദേശീയഗ്രാമീണാരോഗ്യപദ്ധതി, സര്‍വശിക്ഷാഅഭിയാന്‍ തുടങ്ങിയവ പരിഷ്‌കരിക്കണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close