സിഗ്നലുകള്‍ ബ്ലാക്ക്‌ബോക്‌സില്‍ നിന്നുതന്നെ

08-04-14 370 MH

മലേഷ്യന്‍ വിമാന ദുരന്തത്തിന് ചൊവ്വാഴ്ച ഒരുമാസം പൂര്‍ത്തിയാകുന്നതിനിടെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. പെര്‍ത്തില്‍ നിന്ന് 1680 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരച്ചില്‍ നടത്തുന്ന കപ്പലിന് തിങ്കളാഴ്ച ബ്ലാക്ക് ബോക്‌സില്‍നിന്ന് തുടര്‍ച്ചയായി സിഗ്നലുകള്‍ ലഭിച്ചു.

ഓസ്‌ട്രേലിയന്‍ നാവികസേനാ കപ്പലായ ‘ഓഷ്യന്‍ ഷീല്‍ഡി’നാണ് സിഗ്നലുകള്‍ രണ്ടു തവണ ലഭിച്ചത്. ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ തന്നെയാണ് ഇതെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ മുന്‍ വ്യോമസേനാ മേധാവി ആംഗസ് ഹൂസ്റ്റണ്‍ സ്ഥിരീകരിച്ചു.

ഇതില്‍ ഒരുതവണ രണ്ടുമണിക്കൂറും ഇരുപത് മിനിറ്റും സിഗ്നല്‍ തുടര്‍ച്ചയായി പിന്തുടരാന്‍ കപ്പലിന് കഴിഞ്ഞു. രണ്ടാമത്തെ തവണ പതിമ്മൂന്ന് മിനിറ്റിലേറെയും. കടലില്‍ 4,500 മീറ്റര്‍ ആഴത്തില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. എന്നാല്‍ ഇത് കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സില്‍ നിന്നുള്ളതാണോയെന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

കഴിഞ്ഞദിവസം ചൈനയുടെ ‘ഹൈക്‌സണ്‍ 01’ എന്ന കപ്പലും 37.5 കിലോ ഹെര്‍ട്‌സിലുള്ള സിഗ്നല്‍ പിടിച്ചെടുത്തിരുന്നു.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇതെന്നും പുതിയ തെളിവുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും ആംഗസ് ഹൂസ്റ്റണ്‍ പറഞ്ഞു. പതിമ്മൂന്ന് മിനിറ്റ് നീണ്ട രണ്ടാമത്തെ സിഗ്നലിനൊപ്പം ശബ്ദതരംഗങ്ങളും ലഭിച്ചു. ഫൈഌറ്റ് ഡാറ്റ റെക്കോഡര്‍, കോക്പി്റ്റ് റെക്കോഡര്‍ എന്നിവയില്‍ നിന്നുള്ള സിഗ്നലുകളാണിതെന്നാണ് സംശയിക്കുന്നത്. സിഗ്നലുകള്‍ അടിസ്ഥാനമാക്കി ബ്ലാക്ക് ബോക്‌സിന്റെ സ്ഥാനം നിര്‍ണയിക്കുകയാണ് അടുത്ത ഘട്ടമെന്നും ഹൂസ്റ്റണ്‍ പറഞ്ഞു.

സ്ഥാനം നിര്‍ണയിച്ചാല്‍ യു.എസ്. നാവികസേനയുടെ ആളില്ലാ അന്തര്‍വാഹിനിയായ ബ്ലൂഫിന്‍ ഉപയോഗിച്ച് ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താനുള്ള ശ്രമം തുടങ്ങും. ഏറെ ആഴമുള്ള കടല്‍ ആയതിനാല്‍ ഇതിന് സമയമെടുക്കുമെടുത്തേക്കും. ബ്രിട്ടീഷ് കപ്പലായി ‘എച്ച്.എം.എസ്. എക്കൊ’യും ബ്ലാക്ക്‌ബോക്‌സ് കണ്ടെത്താന്‍ മേഖലയില്‍ എത്തിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close