സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും

അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി ശുപാര്‍ശകള്‍ അംഗീകരിച്ചു. സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ചലച്ചിത്രമേഖലയുടെ നവീകരണത്തിനായാണ് സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നത്. സിനിമാ മേഖലയിലെ അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കും. ഇതിനായി പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്ന ശുപാര്‍ശയും തിരുവഞ്ചൂര്‍ അംഗീകരിച്ചു. നിലവില്‍ 1958ലെ നിയമമാണ് പിന്തുടരുന്നത്. ഇതിലെ നല്ല വശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചായിരിക്കും നിയമനിര്‍മാണം. കേരളത്തില്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആധുനികവത്ക്കരണമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതിയുടെ മറ്റൊരു ശുപാര്‍ശ. സ്റ്റുഡിയോയെ ആധുനികവത്ക്കരിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സംസ്ഥാന അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്ന സിനിമകളുടെ എണ്ണം പരമാവധി 120ആയി നിജപ്പെടുത്തുമെന്നും രണ്ട് തലങ്ങളിലായി സ്‌ക്രീനിംഗ് നടത്തിയതിനുശേഷമേ അവാര്‍ഡിന് പരിഗണിക്കൂവെന്നും തിരുവഞ്ചൂര്‍ ഉറപ്പുനല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close