സിമണ്‍സിന്റെ സെഞ്ചുറിയില്‍ മുംബൈക്ക് ജയം

ipl21-05

ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച പഞ്ചാബിന് തോല്‍വി. പ്ലേ ഓഫിലേക്കുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മുംബൈ ഇന്ത്യന്‍സാണ് പഞ്ചാബിനെ ഏഴു വിക്കറ്റിന് കീഴടക്കി പ്രതീക്ഷ കാത്തത്. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ലെന്‍ഡണ്‍ സിമണ്‍സാണ് മുംബൈയുടെ വിജയശില്‍പി. 61 പന്തില്‍ 14 ബൗണ്ടറികളുടെയും രണ്ടു കൂറ്റന്‍ സിസ്കറുകളുടെയും അകമ്പടിയോടെയായിരുന്നു സിമണ്‍സിന്റെ സെഞ്ചുറി.

ഐപിഎല്‍ ഏഴാം സീസണില്‍ ഒരുതാരം നേടുന്ന ആദ്യ സെഞ്ചുറിയാണിത്. സ്കോര്‍: കിംഗ്സ് ഇലവന്‍ പഞ്ചാബ്: 20 ഓവറില്‍ 156/8. മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 159/3. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന സിമണ്‍സ്(100) മുംബൈയെ ഒറ്റയ്ക്ക് ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അംബാട്ടി റായിഡു(17) രോഹിത് ശര്‍മ(18) എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. എട്ടു റണ്‍സുമായി പൊള്ളാര്‍ഡ് വിജയത്തില്‍ സിമണ്‍സിന് കൂട്ടായി. വിജയത്തോടെ 10 പോയന്റുമായി മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വമ്പനടിക്കാരായ ഗ്ലെന്‍ മാക്സ്‌വെല്ലും വീരേന്ദര്‍ സെവാഗും നിറം മങ്ങിയത് തിരിച്ചടിയായി. 17 റണ്‍സെടുത്ത് മികച്ച തുടക്കമിട്ട സെവാഗ് അപ്രതീക്ഷിതമായി റണ്ണൗട്ടായപ്പോള്‍ മാക്സ്‌വെല്‍(2) നിലയുറപ്പിക്കും മുമ്പെ പുറത്തായി. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി(39), മനന്‍ വോറ(36), ഷോണ്‍ മാര്‍ഷ്(30)എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ മാന്യമായ സ്കോറിലെത്തിച്ചത്. മുംബൈക്കായി ബൂംറയും, ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close