സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുന:സംഘടിപ്പിച്ചു.

images (11) സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പുന:സംഘടിപ്പിച്ചു. മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും എല്‍.ഡി.എഫ് കണ്‍വനീര്‍ വൈക്കം വിശ്വനെയും പി.കെ.ഗുരുദാസനെയും ഒഴിവാക്കി.പിണറായി വിജയന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു.
കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന കെ.ജെ. തോമസ്, ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി, കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ടി.പി. രാമകൃഷ്ണന്‍ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍,. പി. കരുണാകരന്‍, ഇ.പി. ജയരാജന്‍, ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, എളമരം കരീം, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഔദ്യോഗിക പാനലിനെതിരെ വി.എസ്. പക്ഷക്കാരായ എസ്. ശര്‍മ, കെ.ചന്ദ്രന്‍പിള്ള, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. ഔദ്യോഗിക പാനലിനെതിരെ ഏഴ് പേര്‍ വോട്ട് ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close