സീതാറാം യെച്ചൂരി രാജി സന്നദ്ധത അറിയിച്ചു

sitam yechuri

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പി.ബി അംഗം സീതാറാം യെച്ചൂരി രാജിസന്നദ്ധത അറിയിച്ചു. എന്നാല്‍ യെച്ചൂരിയുടെ നിലപാട് നേതൃത്വം തള്ളി. തിരഞ്ഞെടുപ്പിലെ പരാജയം കൂട്ടായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതികരിച്ചു.

ദേശീയ തലത്തില്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രകടനം ദയനീയമായിരുന്നുവെന്ന് കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന പിബി യോഗം വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനാനടപടികളുടെ ഭാഗമായി നേതൃമാറ്റവും ചര്‍ച്ചചെയ്യുമെന്ന് യോഗംശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് യെച്ചൂരി രാജി സന്നദ്ധത അറിയിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയുള്ള പ്രാഥമിക യോഗം മാത്രമാണ് കഴിഞ്ഞയാഴ്ച ചേര്‍ന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ-സംഘടനാനടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ജൂണ്‍ ആറിന് വീണ്ടും പിബി ചേരുന്നുണ്ട്. ഏഴ്,എട്ട് തിയതികളില്‍ പിബി നിര്‍ദേശങ്ങള്‍ കേന്ദ്ര കമ്മറ്റിയോഗവും പരിഗണിക്കും. ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ രണ്ട് സീറ്റുകളില്‍ ചുരുങ്ങിയ സി.പി.എമ്മിന് ആകെ ഒമ്പത് സീറ്റുമാത്രമാണ് ലഭിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close