സീറ്റിനനുസരിച്ച് നികുതി

BUS INSIDE VIEWപത്തുസീറ്റിനും മുകളിലുള്ള വാനുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും നികുതി സീറ്റിനനുസരിച്ച് പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍നിര്‍ദേശം ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പിലാവും. സീറ്റിന്റെ ഘടനക്കനുസരിച്ച് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് നികുതി നിശ്ചയിക്കുമ്പോള്‍ വന്‍ വ്യത്യാസമാണ് മൂന്നും തമ്മിലുണ്ടാവുകയെന്നും സൂചന.പുഷ്ബാക്ക് സീറ്റ്, സ്ലീപ്പര്‍, സാധാരണസീറ്റ് എന്നിങ്ങനെ മൂന്നു തരമാക്കിയാണ് ഒന്നാം തിയ്യതി മുതല്‍ കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് നികുതി അടക്കേണ്ടത്. ഇത്തരത്തില്‍ നികുതി നിശ്ചയിക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റല്ലാതെ ഒരു സീറ്റെങ്കിലും മറ്റു തരത്തിലായാല്‍ സാധാരണ സീറ്റുള്ള വാഹനത്തിനും മുഴുവന്‍ ഉയര്‍ന്ന നിരക്ക് അടക്കേണ്ടിവരുമെന്നതുംവാഹന ഉടമകള്‍ക്ക് തിരിച്ചടിയാവും.

നിലവില്‍ സംസ്ഥാനത്ത് ഓടുന്ന ഇത്തരം വാഹനങ്ങളെല്ലാം ഏപ്രില്‍ അഞ്ചിന് മുമ്പ് ബന്ധപ്പെട്ട ആര്‍.ടി.ഒ. ഓഫീസുകളില്‍ ഹാജരാക്കി ഏതു തരത്തിലുള്ള വാഹനമാണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കണമെന്നാണ് നിര്‍ദേശം. മേലില്‍ ഈ സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കിയാല്‍ മാത്രമേ ഇത്തരം വാഹനങ്ങളുടെ നികുതി അടക്കാന്‍ സാധിക്കുകയുള്ളൂ.ഇതോടൊപ്പം തന്നെ നികുതി സ്വീകരിക്കുന്നതിന് ഡി.ഡി. യും ചെക്കും നല്‍കുന്ന സംവിധാനവും നിര്‍ത്തലാക്കുകയാണ്. പണം നേരിട്ട് സ്വീകരിക്കാനുള്ള നിര്‍ദേശവും അതാത് ഓഫീസുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഇനി മുതല്‍ നികുതി അടക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് അടച്ചരേഖ ഹാജരാക്കണമെന്നുള്ള നിബന്ധനയും സര്‍ക്കാര്‍ എടുത്തുകളയുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close