സീറ്റ് മാറ്റിയ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു : ധനപാലന്‍

kp dhanapalan

ചാലക്കുടിയില്‍ നിന്നും തൃശ്ശൂരിലേക്ക് സീറ്റ് മാറാന്‍ ആഗ്രിഹിച്ചിരുന്നില്ലെന്നും സീറ്റ് മാറ്റാനുള്ള പാര്‍ട്ടിനേതൃത്വത്തിന്റെ തീരുമാനം ശരിയായില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചതായും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി ധനപാലന്‍.

ചാലക്കുടിയില്‍ അടിസ്ഥാന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ താന്‍ തുടങ്ങിയിരുന്നു. ദില്ലിയിലേക്ക് വിളിപ്പിച്ചപ്പോള്‍ തന്നെ ദുസൂചന തോന്നിയിരുന്നു. അവിടെയെത്തിയ തന്നോട് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ സീറ്റ് മാറുന്ന കാര്യം സൂചിപ്പിക്കുകയായിരുന്നു.

ചാലക്കുടിയില്‍ മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. ഇത് കേന്ദ്രനേതൃത്വത്തോട് പറഞ്ഞിരുന്നതുമാണ്. ചാലക്കുടിയില്‍ പി.സി ചാക്കോ മത്സരിക്കുന്നുവെങ്കില്‍ മാറി നില്‍ക്കാന്‍ സന്നദ്ധനാണെന്നും അറിയിച്ചിരുന്നു.

പാര്‍ട്ടിക്ക് ഒരു സീറ്റുകൂടി ലഭിക്കുമെന്നും രണ്ട് എംപിമാരെ പാര്‍ലമെന്റിലേക്ക് അയക്കാമെന്നും നേതൃത്വം പറഞ്ഞു. പാര്‍ട്ടിയൊരു ആഗ്രഹം മുന്നോട്ടുവെച്ചപ്പോള്‍ താന്‍ വഴങ്ങുകയായിരുന്നു.

എല്ലാവരും നിര്‍ബന്ധിച്ചിട്ടാണ് സീറ്റുമാറാന്‍ തീരുമാനിച്ചത്. യുപിഎക്ക് വലിയ വിജയസാധ്യതയാണെന്ന് നേതാക്കന്മാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി ലീഡര്‍ഷിപ്പിന്റെ തീരുമാനം ശരിയായിരുന്നില്ലെന്ന് റിസള്‍ട്ട് വന്നപ്പോള്‍ മനസ്സിലായെന്നും ധനപാലന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ ഇന്ന് വിളിച്ച് ആശ്വസിപ്പിച്ചു. മറ്റ് നേതാക്കള്‍ ആരും ഇതേവരെ വിളിച്ചിട്ടില്ല. പി.സി ചാക്കോ ജയിക്കേണ്ടതായിരുന്നുവെന്നും ധനപാലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close