സുധീരന് പിന്തുണയുമായി കെ.മുരളീധരന്‍

k muraleedharan

കോണ്‍ഗ്രസില്‍ വി എം സുധീരനും ഷാനിമോള്‍ ഉസ്മാനും തമ്മിലുള്ള പോരില്‍ സുധീരന് പിന്തുണയുമായി കെ മുരളീധരന്‍ എംഎല്‍എ രംഗത്ത്. കെപിസിസിക്കയച്ച കത്ത് ഷാനിമോള്‍ പുറത്തുവിട്ടത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞു. നാട്ടില്‍ക്കേട്ട വാര്‍ത്തകളല്ല പാര്‍ട്ടിവേദികളില്‍ പറയേണ്ടത്. വ്യക്തികള്‍ക്കെതിരായി ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് വേണമെന്നും മുരളി വ്യക്തമാക്കി.

കത്ത് പാര്‍ട്ടി ഫോറങ്ങള്‍ക്ക് അയക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കത്ത് നാട്ടുകാരെക്കൊണ്ട് വായിപ്പിക്കേണ്ട കാര്യമില്ല. പാര്‍ട്ടി വേദിയിലാണെങ്കില്‍ പോലും തെളിവില്ലാത്ത ആരോപണം ഉന്നയിക്കുന്നത് തടഞ്ഞ നടപടി കെപിസിസി പ്രസിഡന്റിന്റേത് ശരിയായ നടപടിയാണ്. പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്റേത് മികച്ച പ്രവര്‍ത്തനമെന്നും മുരളീധരന്‍ പറഞ്ഞു. സുധീരനുമായി ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും കെപിസിിസി അധ്യക്ഷനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close