സുനന്ദയുടെ മരണം: തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ഡോക്ടര്‍

sasi tharoor

മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് എയിംസ് ആസ്പത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത. സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആവശ്യം. അമിതമായി മരുന്ന് കഴിച്ചതുമൂലമാണ് സുനന്ദ മരിച്ചതെന്ന റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് തനിക്കെതിരെ ഗൂഢ നീക്കമുണ്ടായെന്നും ഡോ. ഗുപ്തയുടെ പരാതിയില്‍ പറയുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും വിജിലന്‍സ് കമ്മീഷനും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡ്രൈബ്യൂണലിനും നല്‍കിയ പരാതിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തന്റെ പരാതികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ഡോ. സുധീര്‍ ഗുപ്ത സ്ഥിരീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എയിംസ് ഡയറക്ടര്‍ തയ്യാറായിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close