സുനന്ദയുടെ മരണം സിബിഐ അന്വേഷിച്ചേക്കും

 

ശശി തരൂര്‍ എംപിയുടെസുനന്ദ പുഷ്കറുടെ മരണം സി.ബി.ഐ അന്വേഷിച്ചേക്കും. അന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പൊലീസിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അന്തിമതീരുമാനം ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനു ശേഷമുണ്ടാകും.

പോസ്റ്റ് മോര്‍ട്ടത്തില്‍ ശശി തരൂരും ഗുലാം നബി ആസാദും ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് എയിംസ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായിരുന്ന ശശി തരൂരിന്റെയും ഗുലാംനബി ആസാദിന്റെയും സമ്മര്‍ദം കാരണം സ്വതന്ത്രമായ റിപ്പോര്‍ട്ട് നല്‍കാനായില്ലെന്ന ആരോപണം ഉന്നയിച്ചത് സുനന്ദ പുഷ്കറുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ.സുധീര്‍ഗുപ്തയാണ്.

സുനന്ദപുഷ്കറിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍സുധീര്‍ഗുപ്ത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനും, കേന്ദ്രവിജിലന്‍സ് കമ്മീഷനും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും നല്‍കിയ പരാതിയിലാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആള്‍ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സയന്‍സസിലെ ചിലര്‍തന്റെ സ്ഥാനകയറ്റം മനപ്പൂര്‍വ്വം തടയാന്‍ശ്രമിക്കുന്നതായും കഴിഞ്ഞ സര്‍ക്കാരിന്റെ കലാവധി മൂന്ന് മാസം മാത്രം ബാക്കി നല്‍ക്കെ തനിക്ക് പകരം വകുപ്പ് മേധാവിയാക്കാന്‍ മറ്റോരു ഡോക്ടര്‍ക്ക് സ്ഥാനകയറ്റം നല്‍കിയെന്നുമാണ് ഡോക്ടര്‍സുധീര്‍ഗുപ്തയുടെ ആരോപണം.സുനന്ദപുഷ്കറിന്റെയും ഡല്‍ഹിയില്‍കൊല്ലപ്പെട്ട അരുണാചല്‍ വിദ്യാര്‍ത്ഥി നിഡോ തനിയയുടേയും പോസ്റ്റ്മോര്‍ട്ടം താന്‍ സ്വതന്ത്രമായി നടത്താന്‍ശ്രമിച്ചതാണ് ഇവരുടെ അതൃപ്തിക്ക് കാരണമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close