സുനന്ദയുടെ മരണകാരണം വിഷമല്ല: മെഡിക്കല്‍ റിപ്പോര്‍ട്ട്‌

sunanda1

കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഡല്‍ഹിപോലീസിന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അമിതമായി കഴിച്ച മരുന്നാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്‌സ് എന്ന ഗുളികയുടെ രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ പേഴ്‌സില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പതിനഞ്ചോളം ഗുളികകള്‍ കഴിച്ചതായാണ് സ്ട്രിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. അതിനെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് പുതിയറിപ്പോര്‍ട്ട്.

ജനവരി 17-ന് രാത്രി ഒമ്പതുമണിയോടെയാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശശി തരൂരിന് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന വിവാദമുണ്ടായി രണ്ടുദിവസത്തിനുശേഷമാണ് മരണം. എ.ഐ. സി.സി. സമ്മേളനം ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ശശി തരൂര്‍ സമ്മേളനസ്ഥലത്ത് സജീവമായുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂര്‍ തന്നെയാണ് രാത്രിയോടെ പോലീസിനെ മരണവിവരം വിവരമറിയിച്ചത്.

ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയാണ് സുനന്ദ. ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അവര്‍ മുന്നുവര്‍ഷം മുമ്പാണ് തരൂരിനെ വിവാഹം ചെയ്തത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close