സുരക്ഷിത ബാങ്കിംഗ്; ബോധവത്കരണവുമായി എച്ച്.ഡി.എഫ്.സി

ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത ബാങ്കിംഗിനെക്കുറിച്ച് ഇടപാടുകാരെ ബോധവത്കരിക്കാന്‍ എച്ച്.ഡി.എഫ്.സി. ബാങ്ക് പദ്ധതി നടപ്പാക്കുന്നു. കേരളത്തിലെ ബോധവത്കരണ പരിപാടിക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. ബാങ്കിംഗുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചാണ് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ബോധവത്കരണം. ചെക്ക് ഉപയോഗം, എ.ടി.എം. ഉപയോഗം, പി.ഒ.എസ്. ടെര്‍മിനലുകളിലെയും വ്യാപാര കേന്ദ്രങ്ങലിലെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവയെക്കുറിച്ചാണ് പ്രധാനമായും വിവരങ്ങള്‍ കൈമാറുക. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ഇടപാടുകാര്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും ബോധവത്കരണ പരിപാടിയില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ വെച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുക. കേരളത്തിലെ ബോധവത്കരണ പരിപാടി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് വൈസ് പ്രസിഡന്റ് ദാമോദര്‍ പാധി ഉദ്ഘാടനം ചെയ്തു. ബാങ്ക് ശാഖകളിലെത്താതെ തന്നെ ഇടപാടുകള്‍ നടത്താന്‍ ഇന്നു സാധിക്കുമ്പോള്‍ അതനുസരിച്ച് സുരക്ഷാക്രമീകരണങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close