സുരാജും പിന്നണി ഗായകനായി

pedithondan

നടന്‍മാര്‍ പിന്നണി ഗായകരാകുന്നത്‌ മലയാള സിനിമയില്‍ സാധാരണയാണ്‌. സമീപകാലത്ത്‌ ഈ ട്രെന്‍ഡിന്‌ കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുണ്ട്‌. പിന്നണി ഗാന രംഗത്തേക്ക്‌ അവസാനം ചുവടുവെച്ചിരിക്കുന്നത്‌ ദേശീയ അവാര്‍ഡ്‌ ജേതാവ്‌ കൂടിയായ സുരാജ്‌ വെഞ്ഞാറമൂടാണ്‌. ‘പേടിത്തൊണ്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനമാണ്‌ സുരാജ്‌ ആലപിച്ചിരിക്കുന്നത്‌. സുരാജ്‌ തന്നെയാണ്‌ ചിത്രത്തിലെ നായകനും. വടക്കന്‍ കേരളത്തിലെ ഗ്രാമീണ പശ്‌ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നാടന്‍ ശീലിലുള്ള ഗാനമാണ്‌ സുരാജ്‌ ആലപിച്ചിരിക്കുന്നത്‌. കാഞ്ഞങ്ങാട്‌ രാമചന്ദ്രനാണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ശ്രീനിവാസന്‍ നായകനായ ‘ഇംഗ്ലീഷ്‌ മീഡിയം’ എന്ന ചിത്രം സംവിധാനം ചെയ്‌ത പ്രദീപ്‌ കോക്ക്‌ലിയുടെ തിരിച്ചുവരവ്‌ ചിത്രമാണ്‌ പേടിത്തൊണ്ടന്‍. ചിത്രത്തില്‍ പേടിത്തൊണ്ടനായ രാജീവന്‍ എന്ന കഥാപാത്രത്തെയാണ്‌ സുരാജ്‌ അവതരിപ്പിക്കുന്നത്‌. അനുശ്രീയാണ്‌ ചിത്രത്തില്‍ സുരാജിന്റെ നായിക. മധുപാല്‍, ശിവജി, അംബിക മോഹന്‍, നിലമ്പുര്‍ ആയിഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌.

Show More

Related Articles

Close
Close