സുരാജ് സിനിമാലോകത്തെ അത്ഭുതമെന്ന് മുഖ്യമന്ത്രി

സുരാജ് വെഞ്ഞാറമൂട് സിനിമാലോകത്തെ അത്ഭുതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശ്രീസത്യസായി പുരസ്‌കാരം സുരാജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപുരസ്‌കാരം ലഭിച്ചപ്പോള്‍ ഫോണില്‍ അഭിനന്ദിച്ചെങ്കിലും ഒരുവേദിയില്‍ സുരാജിനെ അഭിനന്ദിക്കാന്‍ കിട്ടുന്ന ആദ്യ അവസരമാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്. സുരാജ് മലയാളികളുടെ ഹരവും പ്രതീക്ഷയുമാണ്. ഒരത്ഭുതമാണ് അദ്ദേഹം സിനിമാലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയ്ക്കും സിനിമാ പുരസ്‌കാരങ്ങള്‍ക്കും പുതുമ ചാര്‍ത്തുന്നതാണ് സുരാജിന്റെ നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ തനിക്കേറെ സന്തോഷം നല്‍കുന്നതാണെന്നായിരുന്നു സുരാജിന്റെ മറുപടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close