സുവര്‍ണ്ണ ക്ഷേത്രത്തില്‍ സംഘര്‍ഷം

golden temple

ഓപ്പറേഷന്‍ ബ്ലൂസ്റാറിന്റെ 30ാം വാര്‍ഷിക പരിപാടികള്‍ക്കിടെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഏറ്റുമുട്ടലില്‍. സിഖ് മത സംഘടനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് സാരമായി പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ അടച്ചിടാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

1984ലെ സിഖ് വിരുദ്ധ കലാപം ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ശിരോമണി ഗുരുദ്വാര പ്രബന്ധ കമ്മിറ്റി കഴിഞ്ഞ ദിവസം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘര്‍ഷം. ഓപ്പറേഷന്‍ ബ്ലൂസ്റാറിന്റെ 30ാം വാര്‍ഷികത്തിനോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ശിരോമണി അകാലിദളിന്റെ അമൃത്സര്‍ എംപി സിമ്രന്‍ജിത്ത് സിംഗ് തനിക്ക് ആദ്യം സംസാരിക്കണമെന്ന് പറഞ്ഞു. എന്നാല്‍ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചുമതല വഹിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കാണ് ആദ്യം സംസാരിക്കാന്‍ അര്‍ഹതയെന്ന് സംഘടനാ നേതാക്കള്‍ വാദിച്ചു. തുടര്‍ന്ന് ഇരു സംഘടനകളും തമ്മിലുണ്ടായ വക്കേറ്റം കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. മതചിഹ്നമായി സിഖ് മതക്കാര്‍ കൊണ്ടു നടക്കുന്ന കൃപാണും മറ്റുമൊക്കെ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.

പ്രദേശത്തെ ക്രമസമാധാന പ്രശ്നം ശക്തമായ സാഹചര്യത്തില്‍ പൊലീസ് ഇടപെട്ട് ക്ഷേത്രത്തിന് ചുറ്റും സുരക്ഷാ വലയം തീര്‍ത്തു. ആക്രമത്തില്‍ പങ്കുള്ളവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് ശിരോമണി അകാലിദള്‍ അറിയിച്ചു.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ സൈന്യം നടത്തിയ ബ്ലൂസ്റാര്‍ ഓപ്പറേഷന് ബ്രിട്ടന്റെ സൈനിക ഉപദേശം ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ച് രാജ്യത്തെ സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ മതിയെന്നും വിദേശ ഇടപെടല്‍ വേണ്ടെന്നുമാണ് ശിരോമണി അകാലിദളിന്റെ നിലപാട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close