സുവാരസിന്റെ വിലക്ക് നീക്കി; പരിശീലനത്തില്‍ പങ്കെടുക്കാം

ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചില്ലേനിയെ കടിച്ചതിന്റെ പേരില്‍ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസിന് ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. അന്താരാഷ്ട്ര കായിക കോടതിയാണ് സുവാരസിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് ഭാഗികമായി നീക്കിയത്.

മത്സര ഫുട്ബോളില്‍ കളിക്കുന്നതിലുള്ള വിലക്ക് തുടരുമെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനോ സൗഹൃദ മത്സരങ്ങളില്‍ കളിക്കുന്നതിനോ മത്സരങ്ങള്‍ കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനോ സുവാരസിന് വിലക്കുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി. കടി വിവാദത്തെത്തുടര്‍ന്ന് ജൂലൈ ഒന്നിനാണ് ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫിഫ അച്ചടക്കസമിതി സുവാരസിന് നാലുമാസത്തേക്കോ 9 മത്സരങ്ങളില്‍ നിന്നോ വിലക്കേര്‍പ്പെടുത്തിയത്.

പരിശീലനത്തിനും സൗഹൃദ മത്സരങ്ങളില്‍ കളിക്കുന്നതിനുമുള്ള വിലക്ക് നീങ്ങിയതോടെ തിങ്കളാഴ്ച ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാംമ്പില്‍ നടക്കുന്ന ചടങ്ങില്‍ സുവാരസിനെ ബാഴ്സ ജേഴ്സിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. എന്നാല്‍ ലാ ലിഗയില്‍ കളിക്കാന്‍ സുവാരസിന് ഒക്ടോബര്‍ 26വരെ പിന്നെയും കാത്തിരിക്കേണ്ടിവരും. ലാ ലിഗയില്‍ 26ന് റയല്‍ മാഡ്രിഡുമായി നടക്കുന്ന എല്‍ക്ലാസിക്കോ പോരാട്ടത്തിലെ സുവാരസിന് ബാഴ്സയ്ക്കായി ഔദ്യോഗികമായി കളത്തിലിറങ്ങാനാവു.

ഉറുഗ്വേ ടീമിന്റെ മത്സര ഫുട്ബോളില്‍ നിന്നുള്ള വിലക്ക് തുടരുമെങ്കിലും സെപ്റ്റംബറില്‍ ജപ്പാനും കൊറിയയ്ക്കും സൗദി അറേബ്യക്കുമെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങളില്‍ സുവാരസിന് ഉറുഗ്വേയ്ക്കായി കളിക്കാനാകും. ലിവര്‍പൂളില്‍ നിന്ന് അടുത്തിടെ സ്പാനീഷ് ലീഗിലെ ബാഴ്‌സയിലേക്ക് മാറിയ സുവാരസ് ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇളവുചെയ്ത് കിട്ടുന്നതിനായിരുന്നു രാജ്യന്തര കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close