സുവാരസില്ലാതെ ഉറുഗ്വെ

zuaras

ചെലിനിയെ കടിച്ചതിന് ഫിഫ തല്ലിയത് സുവാരസിനെയാണെങ്കിലും അത് കൊണ്ടത് ഉറുഗ്വെയുടെ ഹൃദയത്തിലാണ്. വിലക്ക് മൂലം സുവാരസിന് ലോകകപ്പ് നഷ്ടമായതോടെ ഉറുഗ്വെയുടെ പ്രതീക്ഷകളിലും നിഴല്‍ വീണിട്ടുണ്ട്. കോസ്റ്റാറിക്കയില്‍ നിന്നേറ്റ തിരിച്ചടിക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഉറുഗ്വെയെ ജയിപ്പിച്ചത് സുവാരസിന്റെ മിടുക്കായിരുന്നു. കവാനിയെയും സുവാരസിനെയും മുന്‍ നിര്‍ത്തിയാണ് കോച്ച് ടബരേസ് തന്ത്രങ്ങള്‍ മെനയുന്നത്. സുവാരസിന്റെ അസാന്നിധ്യത്തില്‍ ഡീഗോ ഫോര്‍ലാനെ ഒരിക്കല്‍ കൂടി വിശ്വാസത്തിലെടുക്കാന്‍ ഉറുഗ്വെ തയ്യാറാകേണ്ടിവരും.

ഉറുഗ്വെ ചോദിച്ചുവാങ്ങിയ ദുരന്തമാമെങ്കില്‍ പരിക്കാണ് കൊളംബിയയുടെ പ്രശ്നം.മുന്നേറ്റ നിരയില്‍ ടാലിസ്മാന് ഉരുഗ്വെയ്ക്കെതിരെ കളിയ്ക്കാനാവില്ല. മധ്യ നിരയില്‍ നിറ‍ഞ്ഞ് കളിയ്ക്കുന്ന ജയിംസ് റോഡ്രിഗ്സിന്റെ സാന്നിധ്യം കൊളംബിയക്ക് മുന്‍ തൂക്കം നല്‍കും. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് കൊളംബിയ പ്രീ ക്വാര്‍ട്ടറില്‍ കടന്നത് ആ മേധാവിത്വം ഉറുഗ്വെയ്ക്കെതിരെയും തുടരുകയാണ് പെക്കര്‍മാന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഉറുഗ്വെയെ  തോല്‍പ്പിക്കാനായാല്‍ കൊളംബിയയുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം കൂടിയാകും അത്. എന്നാല്‍ കണക്കുകളില്‍ കരുത്ത് ഉറുഗ്വെയ്ക്കാണ്. അവസാനം നടന്ന 8 ല്‍ ആറിലും ജയം അവര്‍ക്കൊപ്പം നിന്നു.1962 ല്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും ഉറുഗ്വെയ്ക്കായിരുന്നു ജയം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close