സുവാരസ് ഇംഗ്ലണ്ടിനെ വീഴ്ത്തി

uru eng

ലൂയി സുവാരസ് മാന്ത്രികനായി അവതരിച്ചപ്പോള്‍ ഇംഗ്ലണ്ട് തകര്‍ന്നു. ജീവന്‍ മരണപോരട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ 2 ഗോളിന് തോല്‍പ്പിച്ച് ഉറുഗ്വെ ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ട് കളികള്‍ തോറ്റതോടെ ഇംഗ്ലണ്ടിന്റെ വഴിയില്‍ ഇരുട്ടു വീണു. അത്ഭുതങ്ങള്‍ സംഭവിച്ചാലെ റൂണിക്കും സംഘത്തിനും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറാനാകൂ. അതിന് ഇറ്റലി ഇനിയുള്ള രണ്ട് കളികളും വന്‍മാര്‍ജിനില്‍ ജയിക്കുകയും കോസ്റ്റാറിക്കയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും വേണം. മരണ ഗ്രൂപ്പായ സി യില്‍ ഇംഗ്ലണ്ടിന് മാത്രമാണ് പോയിന്റ് ഇല്ലാത്തത്. ഇറ്റലി, കോസ്റ്റാറിക്ക, ഉറുഗ്വെ ടീമുകള്‍ക്ക് മൂന്ന് പോയിന്റ് വീതം ഉണ്ട്. 39, 85 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിനെ തകര്‍ത്ത സുവാരസിന്റെ ഗോളുകള്‍. വെയ്ന്‍ റൂണി 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി ഒരു ഗോള്‍ മടക്കി.

39-ാം മിനിറ്റില്‍ കവാനി ഇടതു പാര്‍ശ്വത്തില്‍ നിന്നും നല്‍കിയ മനോഹരമായ പാസാണ് സുവാരസ് വലയിലാക്കിയത്. തോല്‍വി മുന്നില്‍ക്കണ്ടതോടെ ഇംഗ്ലണ്ട് എല്ലാം മറന്ന് പൊരുതി. അതിന്റെ ഫലമെന്നോണം 75ാം മിനുട്ടില്‍ സമനില ഗോള്‍ പിറന്നു. സ്റ്ററിഡ്ജ് നല്‍കിയ പാസ് വലയിലേക്ക് പായിക്കേണ്ട ജോലിമാത്രമായിരുന്നു റൂണിക്ക്. മൂന്നാം ലോകകപ്പ് കളിയ്ക്കുന്ന റൂണിയുടെ ആദ്യ ഗോളാണിത്. നേരത്തെ 30ാം മിനുട്ടില്‍ നിര്‍ഭാഗ്യം കൊണ്ടാണ് ജെറാള്‍ഡിന്റെ ഫ്രീ കിക്കില്‍ നിന്നും റൂണിയുടെ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സുവാരസ് വീണ്ടും അവതരിച്ചത്. 85-ാം മിനുട്ടില്‍ ഇംഗ്ലീഷ് പ്രതിരോധത്തെ നിഷ്പ്രഭമാക്കി സുവാരസ് തന്റെ രണ്ടാം ഗോളും ടീമിന്റെ വിജയ ഗോളും കുറിച്ചു. ഒരു തിരിച്ചു വരവിനുള്ള കരുത്ത് പിന്നീട് ഇംഗ്ലണ്ടിനില്ലായിരുന്നു.

ഇനി അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കണം സ്റ്റീവന്‍ ജെറാള്‍ഡിനും സംഘത്തിനും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close