സൂപ്പര്‍ ഓവറും മെയ്ഡിനാക്കി സുനില്‍ നരേന്‍ ചരിത്രം കുറിച്ചു

രാജ്യാന്തരക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരേന് അപൂര്‍വ നേട്ടം. ട്വന്റി 20 ക്രിക്കറ്റില്‍ സൂപ്പര്‍ ഓവറും മെയ്ഡിനാക്കി നരേന്‍ പുതിയ ചരിത്രം കുറിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് നരേന്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞ് റണ്ണൊന്നും വഴങ്ങാതെ മെയ്ഡിനാക്കുന്ന ആദ്യ ബൗളറായി മാറിയത്.

റെഡ് സ്റ്റീലും ഗയാന ആമസോണ്‍ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിലാണ് നരേന്‍ ഈ ഉജ്ജ്വല ബൗളിങ്ങ് പ്രകടനം കാഴ്ചവെച്ചത്. 20 ഓവറില്‍ ഇരു ടീമുകളും 118 റണ്‍സ് വീതം സ്‌കോര്‍ ചെയ്തതോടെയാണ് സൂപ്പര്‍ ഓവര്‍ അനിവാര്യമായത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസോണ്‍ വാരിയേഴ്‌സ് ആറ് പന്തില്‍ 12 റണ്‍സ് നേടി. തുടര്‍ന്ന് പന്തെറിയാനെത്തിയ നരേന്‍ ആറ് പന്തിലും റണ്ണൊന്നും വഴങ്ങാതെ ടീമിനെ വിജയത്തിലെത്തിക്കുകയും ചരിത്രത്തില്‍ തന്റെ പേര് കുറിക്കുകയും ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close