സെന്‍സെക്സും നരേന്ദ്രമോദിയും

editorial jun6

പുതിയ സര്‍ക്കാര്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അടികാരത്ത്തില്‍ വന്നത് ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെ ശക്തിപ്പെടുത്തുമോ എന്ന കാര്യം ആഗോളവ്യാപകമായി ചര്ച്ച ചെയ്യപ്പെടുകയാണിപ്പോള്‍. രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ മറികടക്കാന്‍ സംയുക്ത സമ്മേളനം പോലെയുള്ള നടപടികളിലേക്ക് നീങ്ങിക്കൊണ്ട് നയപരമായ വലിയ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തുനിയുമോ എന്നാണ് ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളും മറ്റും കാത്തിരിക്കുന്നത്.

ഓഹരി വിപണിയിലെ പ്രകടമായ മോദി പ്രഭാവം അവസാനിക്കുന്നില്ല. മുംബൈ ഓഹരി സൂചികയ്ക്ക് ചരിത്രത്തില്‍ ആദ്യമായി 25000ത്തിന് മുകളില്‍ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിക്കാനായത്  ശുഭസൂചനയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഈ നിലവാരത്തില്‍ ഓഹരി വിപണി എത്തിയിരുന്നെങ്കിലും ക്ലോസിംഗ് ആദ്യമാണ്. പുതുതായി വരാനിരിക്കുന്ന സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്. വ്യവസായ മേഖലക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കാം. ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകര്‍ ശക്തമാകുന്നതും, വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വലിയ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് പ്രതീക്ഷനല്‍കുന്നു. വികസന നടപടികളിലൂന്നി വലിയപ്രഖ്യാപനങ്ങള്‍ മോദി സര്‍കാരില്‍ നിന്ന് ഉണ്ടായേക്കാം എന്നതാണ് വിപണിക്ക് കരുത്തായത്.  ഇവയെല്ലാം കൊണ്ട് തന്നെ ഒരു പക്ഷെ ബജറ്റിനു മുന്പ് തന്നെ ഓഹരി വിപണി വീണ്ടും ഒരുയര്‍ന്ന നിലയിലേക്ക് എത്തിയേക്കാം.

യൂറോപ്പിലെ മാന്ദ്യത്തിന് പരിഹാരമായി വന്ന അവിടുത്തെ സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചെറുതായി കാണരുത്. പുതിയ സര്‍ക്കാരിന്റെ നയപരമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും രാജ്യത്തെ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായകരമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പുതിയ പ്രഭാവത്തിന്റെ അലയൊലികള്‍ മുകള്‍ തട്ടില്‍ മാത്രം മാറ്റം കൊണ്ടുവരുന്നതാവാതെ ഇങ്ങുതാഴെ സാധാരണക്കാരന്റെ കീശവരെ എത്തുന്നതാവണം

എഡിറ്റര്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close