സെന്‍സെക്സ് പുതിയ ഉയരത്തില്‍

sensex

ഓഹരി വിപണികളിലെ കുതിപ്പ് തുടരുന്നു. സെന്‍സെക്സ് ഇന്നു പുതിയ റെക്കോഡ് സ്ഥാപിച്ചു. 25,396ലാണു ക്ലോസിങ്. നിഫ്ടി 109 പോയിന്റ് ഉയര്‍ന്ന് 7563ല്‍ എത്തി. ആഗോള വിപണികളിലും ഇന്ന് ഉണര്‍വുകണ്ടു.

ഐടി, മെറ്റല്‍ സെക്ടറുകളൊഴികെയുള്ള എല്ലാ ഓഹരികളിലും മുന്നേറ്റം കണ്ടു. ഗ്യാസ് വില സംബന്ധിച്ചു ജൂലായ് ആദ്യം പുതിയ സര്‍ക്കാര്‍ പുതിയ തീരുമാനമെടുക്കുമെന്ന സൂചനകള്‍ വന്നതോടെ ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ മുന്നേറി. പഞ്ചസാരയുടെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകളും വിപണിയെ സ്വാധീനിച്ചു.

ഒഎന്‍ജിസി, ഗെയില്‍, ഡിഎല്‍എഫ്, ഹീറോ മോട്ടോ കോര്‍പ്, കൊട്ടക് ബാങ്ക് തുടങ്ങിയ ഏറെ മുന്നേറി. ദേശീയ സൂചികയില്‍ എന്‍എംഡിസി, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ എന്നിവ നഷ്ടത്തിലായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close