‘സെല്‍ഫി’യെടുക്കാന്‍ ചരക്കുതീവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റു

ചരക്കുതീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ഫോണില്‍ ‘സെല്‍ഫി’യെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റു. ചാത്തനൂര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ ചാലിശ്ശേരി കിഴക്കേ ചാത്തനൂര്‍ കൈപ്രംവളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദ്ദീനാണ് (14) ഷോക്കേറ്റത്. ഷോക്കടിച്ച് വസ്ത്രമടക്കം കത്തി പൊള്ളലേറ്റ ഷിഹാബുദ്ദീനെ വാണിയംകുളത്തെ സ്വകാര്യാസ്പത്രിയിലേക്കും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ബുധനാഴ്ച ഉച്ചയോടെ ഷൊറണൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ഷിഹാബുദ്ദീന്‍ 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് താഴെയുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സമീപത്തുകൂടെ നടന്നുപോവുകയായിരുന്ന പഴമ്പാലക്കോട് സ്വദേശി വിജയന്‍, സംഭവം കണ്ട് നാട്ടുകാരെ കൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടവിവരമറിഞ്ഞ് ഷൊറണൂര്‍ പോലീസും അഗ്നിരക്ഷാസൈനികരും സ്ഥലത്തെത്തി. ഇതിനുശേഷമാണ് വിദ്യാര്‍ഥിയെ ആസ്പത്രിയിലെത്തിച്ചത്. പോലീസ് സ്‌കൂളധികൃതരുമായി ബന്ധപ്പെട്ടാണ് രക്ഷിതാക്കളെ വിവരമറിയിച്ചത്. വിദ്യാര്‍ഥി അപകടനില തരണം ചെയ്തതായി ഷൊറണൂര്‍ പോലീസ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close