സേവ്യര്‍ സെസാര്‍

bras chil

ജൂലിയോ സെസാര്‍ ബ്രസീലുകാര്‍ക്കിപ്പോള്‍ ദൈവമാണ്. ഒരു മഹാ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് അവരെ രക്ഷിച്ച ദൈവം. മാരക്കാനയുടെ ദുരന്ത ചിത്രങ്ങള്‍ ഓരോന്നായി മിന്നി മറയുകയായിരുന്നു ബെലേ ഹൊറിസോണ്ടയില്‍, കിരീടം സ്വപ്നം കണ്ട ആതിഥേയര്‍ പാതി വഴിയില്‍ വീണ് പിടയുമെന്ന് പല തവണ തോന്നിച്ചു. ഒടുവില്‍ സെസാറും ഭാഗ്യവും ബ്രസീലിന്റെ രക്ഷക്കെത്തി. അധിക സമയവും കടന്ന് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ ചിലിയെ 4-3 ന് തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍, 4 ന് കൊളംബിയയുമായാണ് ബ്രസീലിന്റെ മത്സരം. ഫുട്ബോള്‍ മത്സരത്തിന്റെ എല്ലാം അനിശ്ചിതത്തങ്ങളും നിറഞ്ഞതായിരുന്നു ബ്രസീല്‍ ചിലി പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചു, അധിക സമയത്ത് ഗോളൊഴിഞ്ഞ് നിന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ചിലിയുടെ രണ്ട് കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍ കീപ്പര്‍ ജൂലിയോ സെസാര്‍ ബ്രസീലിന്റെ ഹീറോയായി. ബ്രസീല്‍ മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ചിലിയുടെ രണ്ടെണ്ണം വലയിലെത്തി. ഡേവിഡ് ലൂയീസ്, മാഴ്സലോ,നെയ്മര്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത്. വില്യന്‍ പുറത്തേക്കടിച്ചപ്പോള്‍ ഹള്‍ക്കിന്റെ കിക്ക് ചിലി ഗോളി ബ്രാവോ തടഞ്ഞു. പിനിലയും അലക്സിസ് സാഞ്ചസും എടുത്ത ആദ്യ രണ്ട് കിക്കുകളാണ് സെസാര്‍ തടഞ്ഞിട്ടത്. യാര എടുത്ത അവസാന കിക് പോസ്റ്റില്‍ തട്ടിയതോടെ ബ്രസീല്‍ കടന്നുകൂടി.

തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച ബ്രസീലിന് വേണ്ടി ഡേവിഡ് ലൂയിസാണ് (18) ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ആതിഥേയര്‍ മികച്ച മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും പ്രതിരോധം ഭദ്രമാക്കി പ്രത്യാക്രമണം തുടങ്ങിയ ചിലി 32ാം മിനിറ്റില്‍ ബ്രസീലിന്റെ ഹൃദയം തകര്‍ത്തു.. മുന്നേറ്റ താരം അലക്സിസ് സാഞ്ചസായിരുന്നു ചിലിയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നത്. ബ്രസീല്‍ പ്രതിരോധത്തിന്റെ വീഴ്ചയില്‍ നിന്നായിരുന്നു ഈ ഗോള്‍. തുടര്‍ന്നങ്ങോട്ട് ഇരൂടീമുകളും കൈമെയ്മറന്ന് പോരാടി. നെയ്മറും ഹള്‍ക്കും മിന്നുന്ന ഫോമില്‍ എതിര്‍ ബോക്സിലേക്ക് തുടരെ പന്തെത്തിച്ചെങ്കിലും അവസരങ്ങള്‍ വഴിമാറി. രണ്ടാം പകുതിയില്‍ ഹള്‍ക്കിന്റെ ഗോള്‍ ഹാന്‌‍ഡ് ബോള്‍ വിളിച്ചത് ബ്രസീലിന് തിരിച്ചടിയായി.നെയ്മറുള്‍പ്പെടെയുള്ള താരങ്ങളുടെ അരഡസന്‍ ഗോളവസരങ്ങള്‍ പരാജയപ്പെടുത്തിയ ചിലി ഗോള്‍ കീപ്പര്‍
ക്ലോഡിയോ ബ്രാവോയുടെ മിടുക്കാണ് ബ്രസീലിന്റെ ജയം വൈകിച്ചത്.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close