സ്കൂള്‍ പഠന സമയം പരിഷ്കരിക്കാനൊരുങ്ങുന്നു

classroom

സ്‌കൂളുകളിലെ ടൈംടേബിള്‍ മാറ്റം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇന്നു തീരുമാനമെടുക്കും. ഡിപിഐയുടെ നേതൃത്വത്തില്‍ ചേരുന്ന അധ്യാപക സംഘടനകളുടെ യോഗമാണ് ഇക്കാര്യം തീരുമാനിക്കുക.

പത്താം ക്ലാസ് വരെയുളള ക്ലാസുകളില്‍ സമയക്രമം പരിഷ്‌കരിക്കാനൊരുങ്ങുന്നത് 25 വര്‍ഷത്തിനു ശേഷമാണ്. 45 മിനിട്ട് ദൈര്‍ഘ്യമുളള ഏഴു പീരിയഡുകളാണ് ഇപ്പോഴുളളത്. 40 മിനിട്ടുളള എട്ടു പിരീഡുകളാക്കി മാറ്റാനാണു നിര്‍ദേശം. രാവിലെ 10 മണിക്ക് ക്ലാസ് തുടങ്ങുന്നതിന് പകരം 9.30ന് ക്ലാസ് തുടങ്ങുക, ഉച്ചഭക്ഷണത്തിനുളള ഇടവേള ഒരു മണിക്കൂറില്‍ നിന്ന് 35 മിനിട്ടാക്കി ചുരുക്കുക തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.

കായിക, കലാ പഠനം അടക്കം കൂടുതല്‍ വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പീരിയഡുകള്‍ കൂട്ടാനുളള നിര്‍ദ്ദേശം. പ്രവൃത്തി സമയം കൂട്ടാനുളള നിര്‍ദ്ദേശത്തോട്  അധ്യാപക സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായ ചര്‍ച്ച നടത്തിയാകും ഇന്ന് ചേരുന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനമെടുക്കുക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close