സ്ത്രീവിരുദ്ധ പ്രസംഗം; എം.പി.യും ഭാര്യയും മാപ്പു ചോദിച്ചു

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. തപസ് പാലിന്റെ സ്ത്രീവിരുദ്ധപരാമര്‍ശം ദേശീയ തലത്തില്‍ വിവാദമായതോടെ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി രംഗത്തെത്തി. പ്രസ്താവനയില്‍ തപസ് പാല്‍ ഖേദംപ്രകടിപ്പിച്ചു. നേരത്തേ അദ്ദേഹത്തിനുവേണ്ടി ഭാര്യ നന്ദിനിയും ജനങ്ങളോട് മാപ്പുചോദിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് എം.പി. മാപ്പു പറഞ്ഞതെന്നാണ് സൂചന.

പരാമര്‍ശം പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയെ ദുഃഖിപ്പിച്ചെന്നും അദ്ദേഹത്തോട് രേഖാമൂലം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. പ്രസ്താവനയെ ന്യായീകരിക്കില്ലെന്നും പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കരുതെന്നും തൃണമൂല്‍ ദേശീയവക്താവ് ഡെറിക് ഒബ്രിയാനും പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close