സ്ഥാനമൊഴിയുന്നു: ജി കാര്‍ത്തികേയന്‍

g karthikeyan

ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയാണ് കാര്‍ത്തികേയന്‍ തന്റെ തീരുമാനം പരസ്യമായി പറഞ്ഞത്. സ്പീക്കര്‍ സ്ഥാനമൊഴിയാന്‍ പാര്‍ട്ടിയോട് അനുവാദം ചോദിച്ചിട്ടുണ്ട്. ഇനി പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വി.എം സുധീരനേയും തന്റെ ആഗ്രഹം അറിയിച്ചു.. തനിക്ക് പദവികളെല്ലാം നല്‍കിയത് പാര്‍ട്ടിയാണ്. കേവലം ഒരു പദവിക്ക് വേണ്ടിയല്ല സ്ഥാനമൊഴിയുന്നതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ സ്ഥാനം മഹനീയമാണെങ്കിലും സജീവ രാഷ്ട്രീയം മോഹമാണ്. വിവാദം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനത്തിലൂടെ കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close