സ്ഥാനാര്‍ഥികളോട് ലാലേട്ടന്റെ ചോദ്യം; വികസനം എങ്ങനെ..?

മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്‌ പുറത്തിറങ്ങി. ആനുകാലിക വിഷയങ്ങളില്‍ ബ്ലോഗിലൂടെ പ്രതികരിക്കുന്ന അദേഹത്തിന്റെ ഇത്തവണത്തെ വിഷയം പാര്‍മെന്റ് തിരഞ്ഞെടുപ്പാണ്. “സ്ഥാനാര്‍ഥികളോട് നമുക്ക് ചോദിക്കാം വികസനം എങ്ങിനെ.????” എന്നതലക്കെട്ടിലുള്ള ബ്ലോഗ്‌ “കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര ഇപ്പോള്‍ ഒട്ടും വിരസമല്ല” എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിഷേധവോട്ടും യുവാക്കളുടെ വോട്ടും നിര്നായകമാകുമെന്നും, നോട്ട വന്നതോടുകൂടി ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിച്ചു എന്നും ബ്ലോഗില്‍ പറയുന്നു. “മകളെ വിവാഹം ചെയ്തുകൊടുക്കുന്ന അച്ഛന്‍ മരുമകന്റെ പ്രാപ്തിയെപ്പറ്റി അന്വേഷിക്കുന്നതിലധികം അവകാശത്തോടെ ഒരു വോട്ടര്‍ക്ക്‌ സ്ഥാനാര്‍ഥിയോട് ചോദിക്കാം ഇന്ത്യയെ നിങ്ങള്‍ എങ്ങനെയാണ് വികസിപ്പിക്കാന്‍ പോകുനത്? എന്‍റെ ജീവിതത്തെ നിങ്ങള്‍ എങ്ങനെയാണ് മെച്ചപ്പെടുത്താന്‍ പോകുന്നത്? അത് ചോദിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യം കുറേക്കൂടി ശക്തിയുള്ളതും ഭംഗിയുള്ളതുമാവും.”   എന്ന് പറഞ്ഞാണ് അദ്ദേഹം ബ്ലോഗ്‌ അവസാനിപ്പിക്കുന്നത്. thecompleteactor.com എന്ന വെബ്സൈറ്റിലാണ് ലാലേട്ടന്‍ തന്റെ ബ്ലോഗ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

page1 page2 page3page4page5

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close