സ്പാനിഷ് ചാരത്തില്‍ ഓറഞ്ച് വസന്തം

സാല്‍വദോര്‍ സാക്ഷി. സ്പാനിഷ് ദുരന്തം പൂര്‍ത്തിയാക്കി.അരീന ഫോണ്ടനോവയില് ഓറഞ്ചുമരങ്ങള്‍ പൂവണിഞ്ഞു.നാല് വര്‍ഷം മുന്‍പ്
ജൊഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ പെയ്തിറങ്ങിയ കണ്ണീരുപ്പ് അഞ്ചുമടങ്ങായി തിരിച്ചുനല്‍കിയ ഹോളണ്ടുകാര്പകരം വീട്ടി. കണ്ടുമുട്ടലിന്റെ ആദ്യ വേദിയില്‍തന്നെ. സ്പെയിനയിരുന്നു മല്‍സരത്തിന്റെ ആദ്യം ആധിപത്യം. സാവിയും ഇനിയേസ്റ്റയും മധ്യ നിരയില്‍ കളി നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ഹോളണ്ട് ഒരിക്കല്‍ കൂടി ദുരന്തം മണത്തു. ഇരുപത്തിയേഴാം മിനുട്ടില്‍ സ്പെയിന് മുന്നിലെത്തുക കൂടി ചെയ്തതോടെ ഓറഞ്ച് ആരാധകരുടെ മുഖം വിളറി.പെനാല്‍റ്റി കിക്കില്‍ നിന്നായിരുന്നു സ്പെയിനിറെ ഒരേ ഒരു ഗോള്‍. സ്പാനിഷ് സ്ട്രൈക്കര്‍ ഡീഗോകോസ്റ്റയെ പ്രതിരോധിക്കാനുള്ള ശ്രമം അല്പം പാളിയതോടെ റഫറിയുടെ ചൂണ്ടുവിരല്‍ പെനാല് റ്റി ബോക്സിലേക്ക് നീണ്ടു. കിക്കെടുത്ത സാബി അലോന്‍സോയ്ക്ക് പിഴച്ചില്ല.കെടാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ മാത്രമായിരുന്നു അത്. ആ പ്രകോപനത്തില്‍ ഞെട്ടിയുണര്‍ന്ന റോബനും സംഘവും മത്സരത്തിലേക്ക് തിരിച്ചുവന്നു.ഇടവേളയ്ക്ക് മുമ്പ് തന്നെ അവര്‍ സമനില സ്വന്തമാക്കി.നാല്പത്തിനാലാം മിനുട്ടില്‍ ഒരു പ്രത്യാക്രമണത്തിലൂടെ റോബിന് വാന്‍ പേഴ്സി സ്പെയ്ന്റെ വല ചലിപ്പിച്ചു.ഡാലി ബ്ലില്ഡ് നീട്ടി നല് കിയ പാസ് വായുവില്‍ ഉയര്‍ന്നു പൊങ്ങിയ വാന്‍ പെര്‍സി ഒരു പറവയെ പോലെ വലയിലെത്തിച്ചു.ഹോളണ്ടിന് മാത്രം അവകാശപെട്ടതായിരുന്നു രണ്ടാം പകുതി . എണ്ണം പറഞ്ഞ നാല് ഗോളുകളാണ് 35 മിനുട്ടിനിടെ സ്പാനിഷ് വലയില്‍ പതിഞ്ഞത്.53 മിനുട്ടില്‍ സോക്കര്‍ സിറ്റിയിലെ പിഴവിന് പരിഹാര ക്രിയയെന്നോണംആര്യന് റോബന് ഹോളണ്ടിനെ മുന്നിലെത്തിച്ചു. ഡാലി ബ്ലില്ഡ് നീട്ടി നല്കിയ ഹൈബാളിനെ കാലുകളില്‍ സ്വീകരിച്ച റോബന്റെ കറങ്ങിത്തിരിയലില്‍ സ്പാനിഷ് ഗോള്‍മുഖം വിറച്ചു.പത്ത് മിനുട്ടിനകം ദീഗോ കോസ്റ്റയെ വീഴ്ത്തി പെനാല്‍റ്റി വഴങ്ങിയതിന് സ്റ്റെഫാന്‍ ഡി വ്രിജ് എന്ന യുവതാരം പ്രായശ്ചിത്തം ചെയ്തു കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോള്‍ കുറിച്ച വ്രിജ് ഹോളണ്ടിനെതിരെ ലീഡ് രണ്ടായി ഉയര്‍ത്തി. 72ാം മിനുട്ടില്‍ സ്പാനിഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി വാന്‍ പേഴ്സി ഡബില്‍ തികച്ചു. എട്ടു മിനുട്ടിനകം സ്പാനിഷ് ശവപ്പെട്ടിയില്‍ അവാസാന ആണിയെന്നോണം റോബന്റെ രണ്ടാം ഗോളും പിറന്നു. പരിചയ സമ്പന്നനായ ഗോള്‍കീപ്പര്‍ കസീയസിനെയും സെര്‍ജിയോ റാമോസും പിക്വെയും അടക്കമുള്ള പ്രതിരോധക്കാരെയും നിഷ്പ്രഭമാക്കിക്കൊണ്ട് റോബന് പന്ത് വലയിലെത്തിച്ചു. സ്പാനിഷ് അര്‍മാഡ വെറും ചാരമായി. ഗ്യാലറിയില്‍ സ്പാനിഷുകാര്‍ മുഖം പൊത്തി. ഓറഞ്ച് പട ആഘോഷത്തിന്റെ ഇടിമിന്നല്‍ തീര് ത്തു.ഫുട്ബോള്‍ ഇന്നുവരെകാണാത്ത പകരം വീട്ടി . ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ ഫൈനലില്‍ കരഞ്ഞുകലങ്ങിയവര് ഉയര്ത്തെഴുന്നേറ്റിരിക്കന്നു. കരുതിയിരിക്കുക. ഈ ഓറഞ്ചുപടയെ.