സ്പാനിഷ് ദുരന്തം

spain chili
ഒരു പ്രാര്‍ത്ഥനയ്ക്കും സ്പെയ്നിനെ രക്ഷിക്കാനായില്ല. അനിവാര്യമായ ദുരന്തം മാരക്കാനയില്‍ സംഭവിച്ചു. ചിലിയോടും ദയനീയമായി തോറ്റ
നിലവിലെ ചാമ്പ്യന്‍മാരായ സ്പെയിന്‍ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യ മത്സരത്തില്‍ ഹോളണ്ടിന് മുന്നില്‍ 5-1 ന് തകര്‍ന്നടിഞ്ഞ കാളക്കൂറ്റന്‍മാരെ രണ്ട് ഗോളിനാണ് ചിലി തകര്‍ത്തത്. 20-ാം മിനുട്ടില്‍ എഡ്വാര്‍ഡോ വര്‍ഗാസും 43-ാം മിനുട്ടില്‍ ചാള്‍സ് അരാന്‍ക്വിസുമാണ് ചിലിയുടെ ഗോളുകള്‍ നേടിയത്. നിലനില്‍പ്പിന്  വിജയം അനിവാര്യമായതിനാല്‍ തുടക്കം മുതല്‍ സ്‌പെയിന്‍ ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍, ചിലിയുടെ മിന്നല്‍ വേഗത്തിലുള്ള പ്രത്യാക്രമണം അവര്‍ക്ക് തലവേദന സൃഷ്ടിച്ചു. 20ാം മിനുട്ടില്‍ എഡ്വാര്‍ഡോ വന്‍ഗാസ് കസീയസിനെ മറികടന്നതോടെ സ്പെയിന്‍ തകര്‍ന്നു. വരാനിരിക്കുന്ന ദുരന്തം മുന്നില്‍ക്കണ്ട അമ്പരപ്പിലായിരുന്നു
സ്പാനിഷ് താരങ്ങള്‍. സമനിലയ്ക്കായി സ്പെയിനിന്റെ ശ്രമങ്ങള്‍ക്കിടെ അടുത്ത അടിയും ലഭിച്ചു. അലക്സിസ് സാഞ്ചസ് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. സാഞ്ചസിന്റെ കിക്ക് കസിയസ് ഡൈവ് ചെയ്ത് തടുത്തിട്ടെങ്കിലും പന്തെത്തിയത് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന അരാന്‍ക്വിസിന്റെ കാലില്‍. സ്പെയിനിന്റെ വല വീണ്ടും കുലുങ്ങി.  ഈ ലോകകപ്പില്‍ രണ്ടു മത്സരത്തിനിടെ ഇകേര്‍ കസിയസ് വഴങ്ങുന്ന ഏഴാം ഗോളായിരുന്നു ഇത്. പിന്നീടങ്ങോട്ട് സ്പാനിഷ് താരങ്ങള്‍ എല്ലാം മറന്ന് പൊരുതിയെങ്കിലും ചിലി സമര്‍ത്ഥമായിതന്നെ അവര്‍ക്ക് തടയിട്ടു. മധ്യനിരയില്‍ പന്ത് നിയന്ത്രിക്കാന്‍, സ്പെയിനിനെ ചിലി സമ്മതിച്ചില്ല. അതോ ഡെന്‍ബോസ്കിന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞു.
ആദ്യ മത്സരത്തില്‍ തന്നെ തീര്‍ത്തും പരാജയപ്പെട്ട ടിക്കി-ടാക്കയ്ക്ക് മറു മരുന്ന് കാണാന്‍ കഴിയാതിരുന്നതും സ്പെയിനിന് വിനയായി.
Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close