സ്പെയിനിന് ആശ്വാസ ജയം

spain won

പ്രീ ക്വാര്‍ട്ടര്‍ കണ്ടില്ലെങ്കിലും അവസാന മത്സരത്തില്‍ ആസ്ട്രേലിയയെ 3-0ന്  തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിന്ആശ്വാസത്തോടെ മടങ്ങി. ഹോളണ്ടും ചിലിയും നേരത്തേ നോക്കൗട്ട് ഉറപ്പാക്കിയതിനാല്‍  മത്സര ഫലം തീര്‍ത്തും അപ്രസക്തമായിരുന്നു. ഇരുപകുതികളിലായി ഡേവിഡ് വിയ (36), ഫെര്‍ണാണ്ടോ ടോറസ് (69), യുവാന്‍ മാട്ട (82)എന്നിവരാണ് സ്പെയിനിന് ഗോള്‍ സമ്മാനിച്ചത്. മൂന്ന് മത്സരങ്ങളും തോറ്റ ഓസ്ട്രേലിയ ഒരു പോയന്‍റുമില്ലാതെ മടങ്ങി.

നാണക്കേട് മറക്കാന്‍ ജയം അനിവാര്യമായിരുന്ന സ്പെയിനിനെ അതേ വീര്യത്തോടെയാണ് ഓസ്ട്രേലിയ നേരിട്ടത്.ആസ്ട്രേലിയന്‍ മുന്നേറ്റത്തോടെയായിരുന്നു മത്സരത്തിന്‍െറ തുടക്കം, എന്നാല്‍ പതിയെ സ്പെയിന്‍ താളം കണ്ടെത്തി. ഡേവിഡ് വിയയും ഫെര്‍ണാണ്ടോ ടോറസുമായിരുന്നു മുന്‍നിരയില്‍. ഫോം വീണ്ടെടുത്ത

ഇനിയസ്റ്റ തുടര്‍ച്ചയായി പന്തെത്തിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ ഇരുവരും പരാജയമായി. 36ാം മിനിറ്റില്‍ ഇനിയേസ്റ്റ നല്‍കിയ പാസാണ് ഡേവിഡ് വിയയുടെ ആദ്യഗോളിലേക്ക് വഴിയൊരുക്കിയത്.

ലോകകപ്പില്‍ വിയയുടെ 9ാം ഗോള്‍ കൂടിയാണിത്.

ഗോളിന്‍െറ ആവേശത്തില്‍ വിയ ഉണര്‍ന്നതോടെ ഓസ്ട്രേലിയന്‍ ഗോള്‍മുഖം സജീവമായി. എന്നാല്‍ ആദ്യ പകുതിയില്‍ ലീഡുയര്‍ത്താന്‍

സ്പെയിനിനായില്ല. 57ാം മിനിറ്റില്‍ വിയക്ക് പകരം മാട്ടയെ ഡെന്‍ബോസ്ക് കളത്തിലിറക്കി. തൊട്ടു പിന്നാലെ ടോറസിലൂടെ  അടുത്ത ഗോളും വന്നു. ഇനിയസ്റ്റ തന്നെയായിരുന്നു ഈ ഗോളിന്റെയും ശില്‍പി. പിന്നെ ചടങ്ങ് മാത്രമായിരുന്നു.

ഒരു പോയിന്റുപോലുമില്ലാതെ നാട്ടിലേക്ക് ടിക്കറ്റെടുത്ത ഓസ്ട്രേലിയയുടെ വലയില്‍ മാട്ട മൂന്നാം ഗോളും അടിച്ചു കയറ്റി.

Show More
Close
Close