സ്മാര്‍ട്ട്‌ഫോണ്‍ നനഞ്ഞാല്‍ ?

water smartphone

ഇപ്പോള്‍ മഴക്കാലമാണ്. പുറത്തിറങ്ങുമ്പോള്‍ നനയാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ വസ്ത്രങ്ങളും ശരീരവും നനയുന്നതിനേക്കാള്‍ പലരേയും ആശങ്കപ്പെടുത്തുന്നത് സ്മാര്‍ട്‌ഫോണുകള്‍ എങ്ങനെ സംരക്ഷിക്കാമെന്നോര്‍ത്താണ്. നനഞ്ഞാല്‍ പല ഫോണുകളും പ്രവര്‍ത്തന രഹിതമാവുകയോ കേടാവുകയോ ചെയ്യാം. എന്നാല്‍ ചെറിയ രീതിയില്‍ വെള്ളം കയറിയാലും ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഫോണ്‍ കുഴപ്പമില്ലാതെ ഉപയോഗിക്കാം.

ഹാന്‍ഡ്‌സെറ്റ് ഓഫ് ചെയ്യുക: വെള്ളം കയറി എന്നു തോന്നിയാല്‍ ആദ്യം ചെയ്യേണ്ടത് ഫോണ്‍ സ്വിച് ഓഫ് ചെയ്യുകയാണ്. തുടര്‍ന്ന് ബാറ്ററി, സിം കാര്‍ഡ്, മെമ്മറി ഉള്‍പ്പെടെ എല്ലാം ഊരിയെടുക്കുക.

ബാറ്ററി പരിശോധിക്കുക: ഫോണിനകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാന്‍ ആദ്യം ചെയ്യേണ്ടത് ബാറ്ററി പരിശോധിക്കുകയാണ്. ബാറ്ററിയില്‍ വെളുത്ത നിറത്തിലുള്ള ചെറിയ ഒരു സ്റ്റിക്കര്‍ കാണാം. വെള്ളം ബാറ്ററിയില്‍ കയറിയിട്ടുണ്ടെങ്കില്‍ സ്റ്റിക്കറിന്റെ നിറം പിങ്കോ ചുവപ്പോ ആകും.

തുടയ്ക്കുക: കട്ടിയില്ലാത്ത തുണികൊണ്ട് ഫോണും ബാറ്ററി ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും നന്നായി തുടയ്ക്കുക. വേണമെങ്കില്‍ ശക്തികുറഞ്ഞ വാക്വം ക്ലീനറും ഉപയോഗിക്കാം. എന്നാല്‍ അത് തൊട്ടടുത്ത് കൊണ്ടുവരരുത്. ഒരു കാരണവശാലും ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കരുത്.

ഫാനിനു ചുവട്ടില്‍ വയ്ക്കരുത്: നനഞ്ഞ ഫോണ്‍ ഉണക്കാനായി ഒരിക്കലും മുറിയലില്‍ ഫാനിനു ചുവട്ടില്‍ വയ്ക്കരുത്. പൊടിപടലങ്ങള്‍ ഫോണിനകത്ത് പ്രവേശിക്കാന്‍ ഇത് കാരണമാകും. അതുപോലെ ഹെയര്‍ ഡ്രൈയറും ഉപയോഗിക്കരുത്.

 

Show More

Related Articles

Close
Close