സ്വകാര്യബസ്സുടമകള്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു

private bus

അഞ്ചാം തീയതി മുതല്‍ സ്വകാര്യബസ്സുടമകള്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. സ്വകാര്യബസ്സുടമകളുമായി ഗതാഗതമന്ത്രി നാളെ കോട്ടയത്ത് ചര്ച്ച‍ നടത്തും . നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് മാറ്റിവച്ചതായി അറിയിച്ചത്. ബസുടമകളുടെ ആവശ്യത്തിന്മേല്‍ നാളെ കോട്ടയത്ത് ചര്‍ച്ച നടത്താമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം മാറ്റിയത്. മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടുക, സ്വകാര്യ ബസ് പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംഘടനകള്‍ സമരത്തിന് ആഹ്വാനം നല്‍കിയത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close