സ്വിറ്റ്സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

swiss honduras

ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ഇയില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മുന്നേറാന്‍ ജയം അനിവാര്യമായിരുന്ന സ്വിറ്റ്സര്‍ലാന്റിന് സൂപ്പര്‍ താരം ഷെര്‍ദാന്‍ ഷാക്കിരിയുടെ ഹാട്രിക്കാണ് തുണയായത്. 6,31, 71 മിനുട്ടുകളിലായിരുന്നു ഷാക്കിരിയുടെ ഗോളുകള്‍. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലാന്റിന് 6 പോയിന്റായി. ഗ്രൂപ്പ് ഇ യില്‍ രണ്ടാം സ്ഥാനക്കാരായ അവര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ഇക്വഡോറുമായി സമനിലയില്‍ പിരിഞ്ഞെങ്കിലും 7 പോയിന്റുമായി ഫ്രാന്‍സാണ് ഗ്രൂപ്പില്‍ മുന്നില്‍. നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്ന ഫ്രാന്‍സിനെ ഇക്വഡോര്‍ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. 50ാം മിനുട്ടില്‍ ഫ്രഞ്ച് താരം ഡിഗ്‌നെയെ ഫൗള്‍ ചെയ്തതിന് അന്റോണിയോ വലന്‍സിയ പുറത്തായതോടെ 10 പേരുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ നൈജീരിയയാണ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍

Show More
Close
Close