സ്‌കൂളുകളിലും കോളേജുകളിലും മൊബൈല്‍ഫോണ്‍ നിരോധിക്കണമെന്ന് ശുപാര്‍ശ

കര്‍ണാടകത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും മൊബൈല്‍ഫോണ്‍ നിരോധിക്കണമെന്ന് നിയമസഭാസമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. മാനഭംഗം അടക്കം പെണ്‍കുട്ടികള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിന്റെ ഭാഗമായി മൊബൈല്‍ഫോണ്‍ സ്‌കൂള്‍, കോളേജ് കാമ്പസുകളില്‍ നിരോധിക്കണമെന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ശുപാര്‍ശ നിയമസഭയുടെ മേശപ്പുറത്തുവെച്ചു.

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് സര്‍ക്കാര്‍ ഉത്തരവിടണമെന്ന് സമിതി അധ്യക്ഷ ശകുന്തള ഷെട്ടി ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങള്‍ക്കും സ്‌കൂള്‍, കോളേജ് തലത്തില്‍ കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ക്കുപിന്നിലും മൊബൈല്‍ഫോണിന് വലിയപങ്കുണ്ടെന്നാണ് 23 അംഗ സമിതിയുടെ കണ്ടെത്തല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close