സ്‌പാനിഷ് ലീഗ് കിരീടം അത്‌ലറ്റികോ മാഡ്രിഡിന്‌

athletico madrid

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമല്ലാതെ മറ്റൊരു ടീം ചാമ്പ്യന്മാരായി അത്‌ലറ്റിക്കോ മാഡ്രിഡ്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയെ നിര്‍ണായക മത്സരത്തില്‍ 11ന് സമനിലയില്‍ തളച്ചാണ് 18 വര്‍ഷത്തെ ഇടവേളക്കുശേഷം അത്‌ലറ്റിക്കോ ലീഗ് ചാമ്പ്യന്മാരായത്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ ബാഴ്‌സയ്ക്കാകുമായിരുന്നു ചാമ്പ്യന്‍പട്ടം. ഇവര്‍ തമ്മില്‍ ആദ്യം മാറ്റുരച്ചപ്പോഴും സമനില(00)യായിരുന്നു ഫലം.

ഒന്നാം പകുതിയില്‍ അലക്‌സിസ് സാഞ്ചസിന്റെ ഗോളില്‍ മുന്നിട്ടുനിന്ന ബാഴ്‌സയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോഡിന്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ സമനിലയില്‍ പിടിച്ചത്. ചാമ്പ്യന്മാരാകാന്‍ ബാഴ്‌സയ്ക്ക് ജയം അനിവാര്യമായിരുന്നെങ്കില്‍ അത്‌ലറ്റിക്കോയ്ക്ക് സമനില മതിയായിരുന്നു. മത്സരത്തിനിറങ്ങുമ്പോള്‍ ബാഴ്‌സയ്ക്ക് 86ഉം അത്‌ലറ്റിക്കോയ്ക്ക് 89ഉം പോയന്റാണുണ്ടായിരുന്നത്. സമനിലയോടെ 90 പോയന്റുമായി അത്‌ലറ്റിക്കോ ജേതാക്കളായപ്പോള്‍ ബാഴ്‌സലോണ 87 പോയന്റുമായി രണ്ടാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനും 87 പോയന്റുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ബാഴ്‌സ രണ്ടാമന്മാരായി. അവസാന കളിയില്‍ എസ്പാന്യോളിനെ 31ന് തോല്പിച്ച റയല്‍ മുമ്പത്തെ മൂന്നു കളിയിലും ജയിക്കാനാവാത്തതിന്റെ സങ്കടം തീര്‍ത്തു.

പത്താം തവണയാണ് അത്‌ലറ്റിക്കോ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാവുന്നത്. ഏറ്റവും ഒടുവില്‍ കിരീടമണിഞ്ഞത് 1996ലാണ്. ലീഗ് ചാമ്പ്യന്മാരായതോടെ ഇരട്ടക്കിരീടവുമായി സീസണ്‍ അവസാനിപ്പിക്കാന്‍ അത്‌ലറ്റിക്കോയ്ക്ക് വഴി തുറന്നു. അടുത്ത ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോ സ്വന്തം നഗരക്കാരായ റയല്‍ മാഡ്രിഡുമായി മാറ്റുരയ്ക്കും.

ഒന്നാം പകുതിയില്‍ സാഞ്ചസിന്റെ ഉജ്വല ഗോള്‍ ലീഡു സമ്മാനിച്ചപ്പോള്‍ ബാഴ്‌സ കിരീടം നിലനിര്‍ത്തുമെന്ന് തോന്നി. എന്നാല്‍ രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ഡീഗോ ഗോഡിന്റെ ബുള്ളറ്റ് ഹെഡ്ഡര്‍ ബാഴ്‌സ വലയില്‍ തറഞ്ഞതോടെ കളിയുടെ ഗതി മാറി. പിന്നീട് സമര്‍ഥമായി പ്രതിരോധിച്ച അത്‌ലറ്റിക്കോ പ്രതിരോധം ബാഴ്‌സയുടെ കുതിപ്പുകള്‍ ഒന്നൊന്നായി തടഞ്ഞു. റയല്‍മാഡ്രിഡ് ലീഗിലെ അവസാന മത്സരത്തില്‍ 31ന് എസ്പാന്യോളിനെ കീഴടക്കി മൂന്നാം സ്ഥാനക്കാരായി അടുത്തസീസണിലെ ചാമ്പ്യന്‍സ്‌ലീഗിലേക്ക് യോഗ്യത നേടി. അല്‍വാരോ മൊറാട്ട(86, 90+1) ഇരട്ടഗോള്‍ നേടി. ഗാരെത് ബെയ്‌ലും(64)സ്‌കോര്‍ ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close