സൗദി: ഷവര്‍മ കഴിയ്ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

വേനല്‍ക്കാലം ആരംഭിയ്ക്കുന്നതോടെ ഷവര്‍മ കഴിയ്ക്കരുതെന്ന് സൗദിക്കാര്‍ക്ക് നിര്‍്ദദേശം, സൗദി ആരോഗ്യമന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷ്യവിഷബാധയുടെ സാധ്യതകള്‍ പരിഗണിച്ചാണ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ഹോട്ടലുകള്‍ക്ക് പുറത്തും മറ്റും പാചകം ചെയ്യുന്ന ഷവര്‍മ ഉള്‍പ്പടെയുള്ള ബക്ഷണ സാധനങ്ങള്‍ വേനല്‍കാലത്ത് കഴിയ്ക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ചൂടുകാലമായതിനാല്‍ ഇത്തരം ബക്ഷണ സാധനങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാകുമെന്നും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നുമാണ് നിര്‍ദ്ദേശം.

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ഷവര്‍മ കഴിയ്ക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്. കാലാവസ്ഥയിലെ മാറ്റം ഭക്ഷണ സാധനങ്ങളില്‍ ബാക്ടീരിയകള്‍ പെരുകുന്നതിനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുമെന്ന് നിര്‍ദ്ദേശിയ്ക്കപ്പെടുന്നു. റംസാന്‍ മാസം ആരംഭിയ്ക്കുന്നതോടെ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഭക്ഷണശാലകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിയ്‌ക്കേണ്ടി വരും. വേനല്‍കാലത്താണ് ഭക്ഷ്യ വിഷബാധ ഉള്‍പ്പടെയുള്ളവ ഉണ്ടാകുന്നതെന്നും അധികൃതര്‍ പറയുന്നു.

Show More

Related Articles

Close
Close