ഹരീഷ് സാല്‍വെ അറ്റോര്‍ണി ജനറലായേക്കും

hareesh salve

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വയെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നു. ഭരണഘടന സംബന്ധമായ കേസുകളിലും ക്രിമിനല്‍ സിവില്‍ കേസുകളിലും ഒരു പോലെയുള്ള പ്രാഗത്ഭ്യമാണ് സാല്‍വെയെ ഏജി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം.

എന്നാല്‍ ബിജെപി നിര്‍ദ്ദേശത്തോട് ഹരീഷ് സാല്‍വെ പ്രതികരിച്ചിട്ടില്ല.സുപ്രീം കോടതിയിലെ കേസുകളില്‍ ഒരു ദിവസം ഹാജരാകുന്നതിന് അഞ്ചു മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് സാല്‍വെ ഫീസ് വാങ്ങുന്നത്.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രൊഹത്ഗി, രഞ്ജിത് കുമാര്‍ എന്നിവരുടെ പേരാണ് സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഗുജറാത്ത് അഡ്വക്കേറ്റ് ജനറലായ കമല്‍ ത്രിവേദിയുടെ പേരും ഈ സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നു വരുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close