ഹാജരാകുന്നതില്‍നിന്ന് ജയലളിതയെ ഒഴിവാക്കി

 jjayalaitha

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കോടതിയില്‍ നേരിട്ട് ഹാജാരാകുന്നതില്‍നിന്ന് ഒഴിവാക്കി. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ചാണ് നേരിട്ട് ഹാജരാകുന്നതില്‍ നിന്നൊഴിവാക്കുന്നതെന്ന് പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ കൂന ഉത്തരവില്‍ വ്യക്തമാക്കി. കേസ് രാവിലെ പരിഗണിച്ചപ്പോള്‍ ജയലളിത അടക്കം നാലുപേര്‍ക്ക് ഏപ്രില്‍ അഞ്ചിന് മുമ്പ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പിന്നീട് സുരക്ഷാ കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ജയലളിതയെ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

ജയലളിതയുടെ സുഹൃത്ത് ശശികലാ നടരാജന്‍, മരുമകന്‍ സുധാകരന്‍, ബന്ധു ഇളവരശി എന്നിവരോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ വിചാരണ തുടങ്ങിയതിനുശേഷം 2011 ഒക്ടോബര്‍ 20-ന് മൊഴി രേഖപ്പെടുത്തുന്നതിനായി ജയലളിത പ്രത്യേകകോടതിയില്‍ ഹാജരായിരുന്നു. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് 2003-ലാണ് ജയലളിതക്കെതിരെയുള്ള സ്വത്ത് കേസ് ചെന്നൈയില്‍നിന്ന് ബാംഗ്ലൂരിലേക്ക് മാറ്റുന്നത്. മുഖ്യമന്ത്രിയായിരിക്കെ വരവില്‍ കവിഞ്ഞതോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close