ഹാഫിസ് സെയ്ദുമായി കൂടിക്കാഴ്ച: ഇരുസഭകളിലും ബഹളം

ബാബാ രാംദേവിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദികും ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സെയ്ദുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി ഇരു സഭകളിലും പ്രതിപക്ഷ ബഹളം.

വേദ് പ്രതാപ് ആര്‍എസ്എസുകാരനാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിആരോപിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ആരോപണത്തെ ബിജെപിയും ആര്‍എസ്എസും തള്ളി.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രാധാരനായ ഹാഫിസ് സെയ്ദുമായി ലാഹോറില്‍ വെച്ചാണ് വേദിക് പ്രതാവ് കൂടിക്കാഴ്ച നടത്തിയത്. പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്ഷണപ്രകാരമാണ് വേദിക് പ്രതാപും സംഘവും പാകിസ്താനിലെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close