ഹിജഡകളെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന്‌ സുപ്രീം കോടതി

 

supreme courtരാജ്യത്തെ ഹിജഡകളെ മൂന്നാം ലിഗത്തില്‍പ്പെട്ടവരായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും മൗലിക അവകാശങ്ങള്‍ ഇവര്‍ക്ക് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രധാന വിധി.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമന്മാരായി ഹിജഡകളെ കണക്കാക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ഇവരോട് വിവേചനം പാടില്ല. ജോലി സംവരണം അടക്കമുള്ളവ നല്‍കുന്നത് സംബന്ധിച്ച നിയമനിര്‍മാണം നടത്തണം. വിദ്യാഭ്യാസ രേഖകളിലും വിവിധ അപേക്ഷകളിലും മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം വേണം. നിലവിലുള്ള നിയമങ്ങള്‍ ഇതനുസരിച്ച് ഭേദഗതി ചെയ്യണം.

റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകളിലും മൂന്നാംലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close