ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് ജ്ഞാനപീഠം

വിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്‌കാരമായ ജ്ഞാനപീഠം.
2013-ലെ പുരസ്‌കാരത്തിനാണ് എണ്‍പതുകാരനായ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ് കേദാര്‍നാഥ് സിങ്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

1989-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേദാര്‍നാഥ് സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍പ്പെട്ട ചാക്യ സ്വദേശിയാണ് അദ്ദേഹം. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ദീര്‍ഘകാലം ഹിന്ദി അധ്യാപകനായിരുന്ന അദ്ദേഹം വകുപ്പ് മേധാവിയായാണ് വിരമിച്ചത്.

‘അഭി ബില്‍ക്കുല്‍ അഭി’, ‘യഹാം സെ ദേഖോം’, ‘ബാഗ്’ തുടങ്ങിയവയാണ് ശ്രദ്ധേയമായ കവിതകള്‍. കവിതയ്ക്കുപുറെമ ചെറുകഥാരംഗത്തും നിരൂപണസാഹിത്യത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സാകേതിലാണ് ഇപ്പോള്‍ താമസം.

Show More

Related Articles

Close
Close