ഹീറോ പ്ലഷര്‍ 2014 മോഡല്‍

hero pleasure

ഹീറോ പ്ലഷര്‍ സ്‌കൂട്ടറിന്റെ 2014 മോഡല്‍ അവതരിപ്പിച്ചു. തങ്ങളുടെ വെബ്‌സൈറ്റിലാണ് പ്ലഷര്‍ സ്‌കൂട്ടറിന്റെ പുതുക്കിയ രൂപം പ്രദര്‍ശിപ്പിച്ചത്. യുവാക്കളെ കൂടുതലാകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് പ്ലഷറിന്റെ പുതുക്കലിനു പിന്നിലുള്ളതെന്ന് വ്യക്തം. പുതിയ കുറെ കിടിലന്‍ നിറങ്ങളുമായാണ് വാഹനം വിപണിയിലെത്തുന്നത്.
2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം അവതരിപ്പിച്ചിരുന്നതോര്‍ക്കുക. പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം എന്നിവ പുതിയ പ്ലഷറിന്റെ പ്രത്യേകതകളില്‍ പെടുന്നു. നിറങ്ങള്‍ ബോള്‍ഡ് ബ്ലാക്ക്, ബ്യൂട്ടിഫുള്‍ ബ്ലൂ, പ്ലേഫുള്‍ റെഡ് ഈന്‍ഡ് വൈറ്റ്, ജ്യോര്‍ജിയസ് ഗ്രീന്‍, ഔട്‌ഗോയിംഗ് ഓറഞ്ച്, റേവിഷിംഗ് റെഡ്, സ്‌പെക്ടാക്കുലാര്‍ സില്‍വര്‍, പെര്‍കി പര്‍പ്ള്‍, വിറ്റി വൈറ്റ് എന്നീ നിറങ്ങളില്‍ പുതിയ പ്ലഷര്‍ ലഭ്യമാകും. പുതിയ ചില സവിശേഷതകള്‍ കൂടി ചേര്‍ത്താണ് പ്ലഷര്‍ സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. കോമ്പി ബ്രേക്കുകളോടെയാണ് പ്ലഷര്‍ 2014 വരുന്നത്. ഗ്ലോവ്‌ബോക്‌സില്‍ ഒരു മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റ് നല്‍കിയിട്ടുണ്ട്. ട്യൂബ്‌ലെസ് ടയറുകളാണ് വാഹനത്തിലുള്ളത്. പുതിയ സ്‌പോര്‍ടിയായ അലോയ് വീലുകളും ചേര്‍ത്തിരിക്കുന്നു. അധികം വൈകാതെതന്നെ വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 102സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പ്ലഷറിന് കരുത്തു പകരുന്നവത്. 7 കുതിരകളുടെ കരുത്തും 8 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close