ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു, അഖിലേഷും ഡിമ്പിളും രക്ഷപ്പെട്ടു

akhilesh yadav & wife

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു.

സായ്ഫായില്‍ അമ്മാവന്‍ രത്തന്‍ സിങ്ങ് യാദവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സ്വകാര്യ ഹെലികോപ്ടറില്‍ മടങ്ങവെയാണ് അപകടം ഉണ്ടായത്. ലഖ്‌നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം.

ഹെലികോപ്ടര്‍ 3,000 അടി ഉയരത്തിലായിരുന്നു. പരുന്താണ് ഹെലികോപ്ടറിലിടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.

അഞ്ചുമിനിട്ടിനുള്ളില്‍ ഹെലികോപ്ടര്‍ സുരക്ഷിതമായി ലഖ്‌നൗ വിമാനത്താവളത്തിലിറക്കി. ആംബുലന്‍സുകളും അഗ്നിശമന സേനാംഗങ്ങളും സൈനികരും വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. അഖിലേഷ് പൈലറ്റിനെ അനുമോദിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം വസതിയിലേക്ക് പോയി.

ഒരാഴ്ച മുമ്പ് ബിഎസ്പി നേതാവ് മായാവതിയുടെ സ്വകാര്യവിമാനവും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. ലഖ്‌നൗ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്.

Courtesy: IBN Live

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close