ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ അബുദാബി രാജകുമാരന് രാജകീയ സ്വീകരണം

ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്കേറ്റ അബുദാബി രാജകുമാരന് രാജകീയ സ്വീകരണം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടവാകാശി ഷെയഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് എന്നിവരുടെ നേതൃത്വത്തിലാണ് രാജകുമാരനു രാജകീയ സ്വീകരണം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം യെമനില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു അബുദാബി രാജകുമാരന് പരിക്കേറ്റത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന വേളയിലാണ് ഷെയ്ഖ് സയ്യിദ് ബിന്‍ ഹംദാനു പരിക്കേറ്റത്. സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. സംഭവത്തില്‍ നാലു പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
പരുക്കേറ്റ സയ്യിദ് ഈ മാസം ആദ്യം വിദേശ ചികിത്സ തേടിയ ശേഷമാണ് യു എ ഇയില്‍ മടങ്ങിയെത്തി. ഇദ്ദേഹം തിരിച്ചു വന്നതില്‍ യുഎഇയിലെ രാജകുടുബാംഗങ്ങള്‍ സന്തോഷം രേഖപ്പെടുത്തി.