ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇറ്റാലിയന്‍ കോടതിയില്‍ ജയം

helicopter
ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഇറ്റാലിയന്‍ കോടതിയില്‍ ജയം. ഇന്ത്യയ്ക്ക് 1,818 കോടി രൂപ നല്‍കാന്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ കമ്പനിയോട് ഇറ്റാലിയന്‍ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാര തുകയായി ഇന്ത്യ 5,500 കോടിയാണ് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ വാദം കോടതി ശരിവച്ചു. ഡോചേ ബാങ്കിലൂടെ ഇന്ത്യയ്ക്ക് അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ പണം കൈമാറും.
ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡയില്‍ നിന്നും പന്ത്രണ്ട് എഡബ്ല്യൂ-101 ഹെലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി കോഴയായി കൈമാറി എന്നതായിരുന്നു കേസ്. വ്യോമസേനാ മുന്‍ മേധാവി എസ്. പി. ത്യാഗിയും ബന്ധുക്കളും ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ അഞ്ച് വിദേശികള്‍ നാല് കമ്പനികള്‍ എന്നിവരെക്കുറിച്ച് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇന്ത്യന്‍ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്കു ഉപയോഗിക്കുന്നതിനായിരുന്നു ഹെലിക്കോപ്റ്റര്‍.
പണം മടക്കി നല്‍കണമെന്ന് മാര്‍ച്ച് 17ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഇറ്റാലിയന്‍ കോടതിയില്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇന്ത്യയുടെ ആവശ്യം തള്ളിയിരുന്നു. ഇതെതുടര്‍ന്ന് ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close