ഹോളിവുഡ് നടന്‍ റോബിന്‍ വില്യംസ് ആത്മഹത്യചെയ്ത നിലയില്‍

പ്രശസ്ത ഹോളിവുഡ് നടനും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ റോബിന്‍ വില്യംസിനെ (63) മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഹാസ്യകഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അനശ്വരനാക്കിയ വില്യംസ് കുറേനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഗുഡ്‌മോര്‍ണിങ് വിയറ്റ്‌നാം, ഡെഡ് പോയറ്റ്‌സ് സൊസൈറ്റി, ജുമാന്‍ജി, മിസിസ് ഡൗട്ട്ഫയര്‍, ഗുഡ്വില്‍ ഹണ്ടിങ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1997-ലാണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടുന്നത്. രണ്ട് തവണ എമ്മി പുരസ്‌കാരവും നാല് ഗോള്‍ഡണ്‍ ഗ്ലോബ്‌സ് പുരസ്‌കാരങ്ങളും അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close