ഹൈക്കോടതി ജഡ്ജിയുടെ രൂപത്തിൽ വന്നത് പടച്ചവൻ : ഷുഹൈബിന്റെ കുടുംബം

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതില് പ്രതികരണവുമായി കുടുംബം. പടച്ചവനാണ് ഹൈക്കോടതി ജഡ്ജിയുടെ രൂപത്തില് വന്നതെന്ന് ഷുഹൈബിന്റെ കുടുംബം പറഞ്ഞു. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

മകനെ കൊല്ലിച്ചതാരാണെന്ന് അറിയണം. ഉന്നതര് കേസിനുപിന്നില് ഉള്ളതുകൊണ്ടാണ് പിണറായി സര്ക്കാര് സിബിഐ അന്വേഷണത്തെ എതിര്ത്തതെന്ന് ഷുഹൈബിന്റെ സഹോദരിമാരും കണ്ണൂരില് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അധികാരത്തിന്റെ ബലത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു .ഒളിക്കാനുള്ളത് കൊണ്ട് തന്നെയാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ മടിച്ചതെന്നും സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു.

Show More

Related Articles

Close
Close