ഹോണ്ട മൊബീലിയോ എത്തി

കാത്തിരിപ്പിന് വിട,കോംപാക്ട് എംപിവി വിഭാഗത്തില്‍ മത്സരിക്കാന്‍ ജപ്പാനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്ന് മൊബീലിയോയെ എത്തി.കോംപാക്ട് എംപിവി എന്ന പുതിയൊരു സെഗ്മെന്‍റ് തന്നെ സൃഷ്ടിച്ച് വാഴുകയായിരുന്ന എര്‍ട്ടിഗ പോലുള്ള വാഹനങ്ങളുടെ നിരയിലേക്ക് മത്സരിച്ച് കരുത്തു തെളിയിക്കാനാണ്ഹോണ്ട അവരുടെ ഇന്ത്യയിലെ ആദ്യത്തെ എംപിവി രംഗത്തിറക്കിയിരിക്കുന്നത്.

6.49 ലക്ഷം മുതല്‍ – 10.86 ലക്ഷം വരെ(എക്സ് ഷോറും ഡെല്‍ഹി) വിലയ്ക്കാണ് വാഹനം ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. 7 സീറ്റര്‍ മൊബീലിയോയുടെ പെട്രോള്‍ വേരിയന്റിന് 6.49 -8.76വരെയും ‍ഡീസലിന് 7.89- 10.86 ലക്ഷംവരെയുമാകും വില. ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയില്‍ ഹോണ്ട പ്രദര്‍ശിപ്പിച്ച 4.4 മീറ്റര്‍ നീളമുള്ള ഈ വാഹനത്തിന് 185 മിമീ എന്ന മെച്ചപ്പെട്ട ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.

ബ്രിയോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് മൊബീലിയോ നിര്‍മിച്ചിരിക്കുന്നത്. സ്ഥലവിനിയോഗത്തിന്റെ ആദ്യത്തെ രണ്ട് നിര അഞ്ച് പേര്‍‌ക്ക് മതിയാകുന്നതാണ്. മൂന്നാംനിര സീറ്റുകള്‍ കുട്ടികള്‍ക്കാവും കൂടുതല്‍ ഇണങ്ങുക. ബീജ്, കറുപ്പ് നിറങ്ങളില്‍ വളരെ സിമ്പിളും ഭംഗിയുള്ളതുമാണ് നിറം. യാത്രക്കാര്‍ക്ക് ആവശ്യം പോലെ ലെഗ്‍ – ഹെഡ് റൂം ഉറപ്പാക്കിയിട്ടുണ്ട്. 200 ലിറ്റര്‍ ബൂട്ടാണ് ഉള്ളത്. മൂന്നാംനിര സീറ്റുകള്‍ മടക്കിയിട്ട് വേണമെങ്കില്‍ സ്ഥലം വര്‍ദ്ധിപ്പിക്കാം.

രണ്ട് വകഭേദങ്ങളാണ് എഞ്ചിന്‍. സിറ്റിയില്‍ നിന്നു കടംകൊണ്ട. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ , നാലു സിലിണ്ടര്‍ , ഐ വിടെക് പെട്രോള്‍ എന്‍ജിന് 118.4 ബിഎച്ച്പി – 145 എന്‍എം ആണ് ശേഷി.

99 ബിഎച്ച്പി – 200 എന്‍എം ശേഷിയുള്ള 1.5 ലീറ്റര്‍ , നാലു സിലിണ്ടര്‍ , ഡീസല്‍ എന്‍ജിന് 24.20 കിമീ / ലീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ എന്‍ജിന്17.4 കിമീ / ലീറ്റര്‍ മൈലേജും ലഭിക്കും.

പ്രധാന എതിരാളി എര്‍ട്ടിഗയെങ്കിലും ടൊയോട്ട ഇന്നോവയ്ക്കും കുറച്ചൊക്കെ ഭീഷണിയാകും മൊബീലിയോ. കാരണം എര്‍ട്ടിഗയേക്കാള്‍ വലുപ്പമുള്ള മൊബീലിയോയുടെ നീളം ഇന്നോവയ്ക്കടുത്തുണ്ട് രണ്ട് വര്‍ഷത്തെ അല്ലെങ്കില്‍‌ 40,000കിലോമീറ്റര്‍ വാറന്റിയാണ് കമ്പനി നല്‍കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close