ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

hol won

ലോകചാമ്പ്യന്‍മാരായ സ്പെയിനിന് മരണമണി മുഴക്കിയെത്തിയ ഹോളണ്ടും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍പട്ടമായിരുന്നു ലക്ഷ്യം, അടുത്ത ഘട്ടത്തില്‍ ‘എ’ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നേരിടുന്നത് ഒഴിവാക്കുകയെന്ന വെല്ലുവിളി കടക്കാന്‍ ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ ഒടുവില്‍ ഓറഞ്ച് തന്നെ മധുരിച്ചു.ചിലിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി ഹോളണ്ട് ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായി. ഗോള്‍‍ പിറക്കാതെ പോയ ആദ്യ പകുതിക്കു ശേഷം, പകരക്കാരായത്തെിയ ലിറോയ് ഫെര്‍ (77ാം മിനിറ്റ്), മെംഫിസ് ഡിപേയ് (92) എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ, പ്രീക്വാര്‍ട്ടറില്‍ ഹോളണ്ടിന് ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയാണ് എതിരാളി.

സസ്പെന്‍ഷന്‍ കാരണം റോബിന്‍ വാന്‍പെഴ്സിയില്ലാതെ കളിയ്ക്കാനിറങ്ങിയ ഹോളണ്ടിന്റെ മൂര്‍ച്ച അല്‍പ്പം കുറഞ്ഞിരുന്നു. ഹോളണ്ട് നിരയിലെ ഏറ്റവും അപകടകാരിയായ ആര്യന്‍ റോബനെ തളയ്ക്കലായിരുന്നു ചിലിയുടെ പ്രധാന തലവേദന. റോബന് പന്ത് കിട്ടുന്നത് നിയന്ത്രിച്ച് ആദ്യ പകുതിയില്‍ അക്കാര്യത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഡച്ച് കോച്ച് വാന്‍ ഗാല്‍ നടത്തിയ മാറ്റങ്ങള്‍ വിജയിച്ചു. 77ാം മിനുട്ടില്‍ റോബന്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ഫെന്‍ ആദ്യ വെടി പൊട്ടിച്ചു.. ഗോള്‍ വീണതോടെ ചിലി പ്രതിരോധം പതറി. നിരന്ത ആക്രമണങ്ങള്‍ക്കൊടുവില്‍ ഇഞ്ചുറി ടടൈമില്‍ റോബന്‍െറ നീക്കത്തില്‍ ചിലി ഗോള്‍വല വീണ്ടും കുലുങ്ങി. റോബനില്‍ നിന്നും പന്ത് സ്വീകരിച്ച മെംഫിസ് ഗോളാക്കിമാറ്റി.

Show More
Close
Close